PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHറാശിദ് പൂമാടത്തിന് ഹരികഥ അവാർഡ്

റാശിദ് പൂമാടത്തിന് ഹരികഥ അവാർഡ്

റാശിദ് പൂമാടത്തിന് ഹരികഥ അവാർഡ്

ഷാർജ : കോവിഡ് കാലത്ത് നൽകിയ സംഭവനക്ക് സിറാജ് ദിനപത്രം അബൂദബി ബ്യൂറോ ചീഫ് റാശിദ് പൂമാടം “ഹരികഥ” മാധ്യമ അവാർഡിന് അർഹനായി. നവംബർ 4  ന് വൈകിട്ട് 4.30 ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ ബോൾ റൂമിലാണ് നടക്കുന്ന പ്രമുഖ വ്യവസായി ആർ ഹരികുമാർ എഴുതിയ ‘ഹരികഥ’ – ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥയുടെ പ്രകാശന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുക.   സിറാജ് ദിനപത്രത്തിൽ റിപ്പോർട്ടറായ റാശിദ് പൂമാടം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം ആനച്ചാൽ സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി യു എ ഇയിൽ സിറാജ് ദിനപത്രത്തിൽ പ്രവർത്തിക്കുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മികച്ച ജീവകാരുണ്യ പ്രവർത്തനത്തിലൂടെ റാഷിദ് പുമാടം ശ്രദ്ധ നേടിയിരുന്നു. മാധ്യമ പ്രവർത്തകരായ എം.സി.എ നാസർ, സാദിഖ് കാവിൽ, അരുൺ രാഘവൻ, എന്നിവരും അവാർഡിന് അർഹരായി. പ്രമുഖ സംവിധായകൻ കമൽ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്, ചലചിത്രതാരം സൈജു കുറുപ്പ്, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ എന്നിവർ ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും. സ്വാദേശി പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

 

 

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment