രഞ്ജി പണിക്കർക്ക് അബുദാബി സാംസ്‌കാരിക വേദിയുടെ പദ്‌മരാജൻ പുരസ്‌കാരം സമ്മാനിച്ചു.
അബുദാബി: അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പദ്‌മരാജൻ പുരസ്‍കാരം നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് സമ്മാനിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ദൃശ്യം പ്രോഗ്രാമിൽ വെച്ച് ഇന്ത്യൻ എംബസി പാസ്പോർട്ട് ആൻഡ് എഡ്യൂക്കേഷൻ വിഭാഗം ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ് ദൃശ്യം മൂന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് അവാർഡ് ദാനം നടത്തി.അബുദാബി സാംസ്‌കാരിക വേദി പ്രസിഡന്റ് ടി വി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. രഞ്ജി പണിക്കർ പദ്‌മരാജന്റെ ഓർമ്മകൾ പങ്കുവെച്ച കൊണ്ട് മറുപടി പ്രസംഗം നടത്തി. പദ്‌മരാജന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് പദ്മരാജൻ സിനിമകളിലൂടെ നടത്തിയ ദൃശ്യവിസ്‌കാരം ഏറെ ശ്രദ്ധേയമായിരുന്നു.

ചടങ്ങിൽ അബുദാബി സാംസ്‌കാരിക വേദിയുടെ ബിസിനസ് എക്സലൻസ് അവാർഡ് ലൈത് ഗ്രൂപ് സി.ഇ.ഓ ഫ്രാൻസിസ് ആന്റണിക്കും, വുമൺ എന്പവർ അവാർഡ് മൈ ലുക്ക് ബ്യൂട്ടി സലൂൺ മാനേജിങ് ഡയറക്ടർ സൗമ്യ മൈ ലൂക്കിനും , യുവ സംരംഭക അവാർഡ് മസൂൻ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ഫർഹാൻ നൗഷാദിനും, സമർപ്പിച്ചു. പുതു തലമുറയിലെ എഴുത്തുകാരനും സംവിധായകനുമായ മൻജിത് ദിവാകറിനെ ചടങ്ങിൽ ആദരിച്ചു. റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെല്ലൂർ, മാധ്യമ പ്രവർത്തകൻ സമീർ കല്ലറ എന്നിവർക്കും ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. അബുദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധി ആയിഷ അൽ ഷെഹി , ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ , അബുദാബി മലയാളീ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ , ജനറൽ സെക്രട്ടറി എം യു ഇർഷാദ് , ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവാഹാജി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ .കെ. ബീരാൻകുട്ടി, ലുലു എക്സ്ചേഞ്ച് അഡ്മിനിസ്ട്രഷൻ മാനേജർ സലിം ചിറക്കൽ, അബുദാബി സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി അനൂപ് നമ്പ്യാർ , രക്ഷാധികാരിമാരായ കേശവൻ ലാലി, ഷാനവാസ് മാധവൻ, വർക്കിംഗ് പ്രസിഡന്റ് സാബു അഗസ്റ്റിൻ, ആർട്സ് സെക്രട്ടറി റാഫി പെരിഞ്ഞനം , ദൃശ്യം ഡയറക്ടർ എം കെ ഫിറോസ് , പ്രോഗ്രാം കോർഡിനേറ്റർ സലിം നൗഷാദ് , അൻസാർ വെഞ്ഞാറമൂട് , എന്നിവർ സംസാരിച്ചു. അബുദാബി സാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി ബിമൽ കുമാർ സ്വാഗതവും ട്രെസ്സറെർ മുജീബ് അബ്ദുൽ സലാം നന്ദിയും പറഞ്ഞു. തുടർന്ന് അബുദാബി സാംസ്‌കാരിക വേദി കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. നിത്യ സുജിത്ത് പ്രോഗ്രാം അവതാരകയായിരുന്നു.
