ശ്രദ്ധേയമായി അബുദാബി മലയാളീ സമാജം ഒരുക്കിയ ക്രിസ്തുമസ് ട്രീ മത്സരം.
അബുദാബി: അബുദാബി മലയാളി സമാജവും ലുലു ക്യാപ്പിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് ന്യു ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ക്രിസ്തുമസ് ട്രീ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 28 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ സോഷ്യൽ ഫോറം അബുദാബിയുടെ ലാമിന യാസർ,ശരണ്യ ദീപക്, സിജി എന്നിവരടങ്ങിയ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി, അബുദാബിസാസ്കാരികവേദിയുടെ സിനിറോയ്‌സ് , സലിം നൗഷാദ്, മുഹമ്മദ് ഷഫീക് എന്നിവരടങ്ങിയ ടീമിനാണ് രണ്ടാം സമ്മാനം, ജോണി ജോസഫ്,ബിന്ദു ആന്റണി, ബിനു ജോണി എന്നിവരടങ്ങിയ ടീമിനാണ് മൂന്നാം സമ്മാനം യഥാക്രമം 2000, 1500, 1000 ദിര്ഹത്തിന്റെ ഗിഫ്റ്റ് വൗച്ചറുകളായിരുന്നു സമ്മാനത്തുക. ലുലു ഗ്രുപ് ഡയറക്റ്റർ ടി.പി. അബുബക്കർ,പ്രശസ്ത സിനിമ താരം രജീഷാ വിജയൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമ താരം രജീഷാ വിജയൻ മുഖ്യാതിഥിയായിരുന്നു. ലുലു ഗ്രുപ് ഡയറക്റ്റർ ടി.പി. അബുബക്കർ മുഖ്യ പ്രഭാഷണം നടത്തി. ലുലു ഗ്രുപ്പ് കൊമേർഷ്യൽ മാനേജർ സക്കീർ ഹുസൈൻ, ലുലു ക്യാപ്പിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ, ഹ്യുമൻ ഹാൻഡി സി.ഇ .ഓ. മാസൂമ അൽ ഐഡാനി എന്നിവർ സംസാരിച്ചു. വനിതാവിഭാഗം കൺവീനർ ഷഹാന മുജീബ് നന്ദി പ്രകാശിപ്പിച്ചു. സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമൻ, ട്രഷർ അജാസ് അപ്പാടത്ത്, ചീഫ് കോഓർഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ സെക്രട്ടറി ഷാജഹാൻ, സ്പോർട്സ് സെക്രട്ടറി ഗോപകുമാർ, സാഹിത്യവിഭാഗം സെക്രട്ടറി അനിൽ കുമാർ ടി ഡി, ജോയിന്റ് ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ,ടോമിച്ചൻ വർക്കി, വനിതാ ജോയിന്റ് കൺവീനർ മാരായ സൂര്യ അസ്‌ഹർലാൽ, രാജലക്ഷ്മി സജീവ്, അമൃത അജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.