സമാജത്തിൽ റിപ്പബ്ലിക് ദിന പതാകയുയർത്തി
അബുദാബി: എഴുപത്തി അഞ്ചാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ അബുദാബി മലയാളി സമാജത്തിൽ ജനറൽ സെക്രട്ടറി എം.യൂ.ഇർഷാദ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ .എം. അൻസാർ, ബിജു വാര്യർ, അനിൽകുമാർ ടി.ഡി, വനിതാ കൺവീനർ ഷഹാന മുജീബ്, വോളന്റീർ വൈസ് ക്യാപ്റ്റൻ അഭിലാഷ് ജി. പിള്ള, ബിമൽ കുമാർ, മുജീബ് അബ്ദുൽ സലാം, പ്രദീപ് പിള്ള മുസ്സഫ വ്യവസായ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.