അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ മത്സരത്തിനു മാർച്ചു 22 ന് തുടക്കമാകും.
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പാരായണ മത്സരം സീസൺ 3 വിപുലമായി നടത്താൻ തീരുമാനിച്ചു. യു എ ഇ യിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടിയാണ് മാർച്ച് 22,23,24 തീയതികളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഇസ്ലാമിക് സെന്റർ റിലീജിയൻസ് വിഭാഗം ഖുർആൻ മത്സരം നടത്തുന്നത്. 24 ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. യൂ എ ഇ യിലെ പ്രമുഖ മത പണ്ഡിതാരാണ് വിധി കർത്താക്കൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് നൽകുക. മത്സരത്തിൽ പങ്കെടുക്കാനുള്ളവർ മാർച്ച് 5നകം പേര് രെജിസ്റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷം വഹിച്ചു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക 02 642 4488, 055 955 7395, 050 581 0744 ,055 824 3574