വട്ടശ്ശേരിൽ തിരുമേനിയുടെ 90-ാമത് ഓർമ്മപ്പെരുന്നാളിന് അലൈൻ ഓർത്തഡോക്സ് ദേവാലയത്തിൽ കൊടിയേറി.
അലൈൻ : സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ.ജോൺസൺ ഐപ്പ് പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഇടവക വികാരി എമറാൾഡ് ജൂബിലി ഗാനവും പ്രകാശനം പ്രകാശനം ചെയ്തു. സഞ്ജു പള്ളിയനേത്ത് സംഗീതം നല്കിയ ഗാനം മനോജ് തോമസ്, ബെറ്റ്സി ജോൺ ബർസ്ളീബി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഇടവക ട്രസ്റ്റി ജേക്കബ് ഏബ്രഹാം, സെക്രട്ടറി വർഗീസ് കെ. ചെറിയാൻ, ജൂബിലി ജനറൽ കൺവീനർ ബെൻസൻ ബേബി, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പെരുന്നാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഇടവകാംഗങ്ങളും സന്നിഹിതരയിരുന്നു.
പ.വട്ടശ്ശേരിൽ തിരുമേനിയുടെ 90-ാമത് ഓർമ്മപ്പെരുന്നാളിനോടൊപ്പം ദേവാലയ കൂദാശയുടെ 10-ാം വാർഷികവും അലൈൻ പ്രദേശത്തെ ഓർത്തഡോക്സ് വിശ്വാസികൾക്കായി ആദ്യത്തെ വി.കുർബാന അർപ്പിച്ചതിന്റെ 55-ാം വാർഷികവും 2024 മാർച്ച് 2, 3 തീയതികളിൽ ആചരിക്കുകയാണ്. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ തിരുമനസ്സ് കൊണ്ടാണ് പെരുന്നാളിന് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ഡെൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദെമിത്രിയോസ് സഹകാർമ്മികനായിരിക്കും. വന്ദ്യ അഡ്വ. തോമസ് പോൾ റമ്പാൻ മുഖ്യപ്രഭാഷകനായിരിക്കും. യു.എ.ഇ-ലെ ഏഴ് എമിറേറ്റുകളിലെ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നും വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കും എന്ന് മീഡിയ കൺവീനർ ബെൻസി തരകൻ അറിയിച്ചു.