PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യന്‍ മീഡിയ അബൂദബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഇന്ത്യന്‍ മീഡിയ അബൂദബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഇന്ത്യന്‍ മീഡിയ അബൂദബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബി (ഇമ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബൂദബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി (പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ ആന്‍ഡ് സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എസ്.എഫ്.സി. ഗ്രൂപ്പ് വൈസ് പ്രഡിസന്റ് (ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് ഓപറേഷന്‍സ്) ജോര്‍ജ് ജോസഫ്, കോര്‍പറേറ്റ് എക്‌സലന്‍സ് ഓഫിസര്‍ അന്‍ഡലീപ് മന്നന്‍ എന്നിവരും ഇഫ്താറില്‍ പങ്കെടുത്തു. അനീസ് ഷഹലിനെയും ഒമര്‍ അലിയെയും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് എന്‍.എം.അബൂബക്കര്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി ടി.എസ്.നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡന്റ് പി.എം.അബ്ദുല്‍റഹ്‌മാന്‍ (ഇപത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി.ഇടിക്കുള (ദീപിക), ഭരണസമിതി അംഗങ്ങളായ സമീര്‍ കല്ലറ (അബുദാബി 24 സെവൻ), റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി)  എന്നിവര്‍ നേതൃത്വം നല്‍കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment