PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഒരുമയുടെ ചെറിയ പെരുന്നാൾ സംഗമം

ഒരുമയുടെ ചെറിയ പെരുന്നാൾ സംഗമം

ഒരുമയുടെ ചെറിയ പെരുന്നാൾ സംഗമം

അബുദാബി: അബുദാബി കണ്ണൂർ ജില്ലാ കെഎംസിസി തുടർച്ചയായ 11 ആം വർഷവും ഈദ് സംഗമം സംഘടിപ്പിച്ചു, അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഈദ് സംഗമം പ്രവർത്തക സാന്നിധ്യം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധനേടി. പെരുന്നാൾ നിസ്കാരത്തിനു ശേഷം നൂറു കണക്കിന് പ്രവർത്തകർ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഒത്തുകൂടുകയും പരസ്പരം ഈദ് സന്ദേശം കൈമാറുകയും മുസാഫഹത് ചെയ്ത് സാഹോദര്യം പങ്കിടുകയും ചെയ്തു, കണ്ണൂർ തനിമയുള്ള ലഘു ഭക്ഷണം ഒരുക്കിയിരുന്നു , Green Star Middle East ന്റെ നേത്രത്വത്തിൽ നടന്ന മുട്ടിപ്പാട്ട് ആസ്വാദനമേൽകി.

കണ്ണൂർ ജില്ല കെഎംസിസി പ്രസിഡന്റ്‌ സാദിഖ് മുട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി യൂസുഫ് CH ഉദ്ഘാടനം ചെയ്തു. മുസ്തഫ വാഫി ഈദ് നസ്വീഹത് നിർവഹിച്ചു. സംസ്ഥാന കെഎംസിസി നേതാകളായ സാബിർ മാട്ടൂൽ, ശറഫുദ്ധീൻ കുപ്പം, ET മുഹമ്മദ്‌ സുനീർ, ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി അഡ്വ. KV മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി UK മുഹമ്മദ്‌ തുടങ്ങിയവർ ഈദ് സന്ദേശം നൽകി സംസാരിച്ചു. കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹസ്സൻ കുഞ്ഞി വട്ടക്കോൽ സ്വാഗതവും, ട്രഷറർ അലി പാലക്കോട് നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment