PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമഴക്കെടുതി: ഭക്ഷണ വിതരണം നടത്തി എബിസി കാർഗോ

മഴക്കെടുതി: ഭക്ഷണ വിതരണം നടത്തി എബിസി കാർഗോ

മഴക്കെടുതി: ഭക്ഷണ വിതരണം നടത്തി എബിസി കാർഗോ

യുഎഇ :ഷാർജ, അജ്‌മാൻ ഉൾപ്പടെ മഴക്കെടുതിയിൽവലയുന്ന യുഎഇ യുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണവിതരണം നടത്തി എബിസി കാർഗോ. പിന്നിട്ട 4 -5 ദിവസങ്ങളിലായി പ്രവർത്തന രംഗത്ത് സജീവമായി എബിസികാർഗോയുടെ പ്രതിനിധികൾ എത്തിയിരുന്നു. എബിസിമാനേജ്‌മന്റ് ന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഭക്ഷണപൊതികളാണ് ഇതിനോടകം എത്തിച്ചു നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി യുഎഇ യുടെ പല തെരുവുകളുംവെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലുംവൈദുതിയോ വെള്ളമോ ഇല്ലാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ പ്രളയ മേഖലയിൽ കഷ്ട്ടപ്പെടുന്നപ്രവാസികൾക്കു ആശ്വാസത്തിന്റെ കൈത്താങ്ങായാണ്എബിസി കാർഗോ എത്തിയത് . ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ എബിസികാർഗോ എക്കാലത്തും പ്രതിജ്ഞബദ്ധമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായിമുന്നോട്ട് പോകുമെന്ന് ഇതിനുമുൻപും എബിസിമാനേജ്മെന്റ് അറിയിച്ചിരുന്നു.എബിസി മാനേജ്മെന്റിന്റെനേതൃത്വത്തിൽ ജീവനക്കാരും മറ്റു സഹപ്രവർത്തകരുംചേർന്നാണ് ഭക്ഷണ വിതരണം നടത്തിയത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment