PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅനാച്ഛാദനം ചെയ്തു

അനാച്ഛാദനം ചെയ്തു

അനാച്ഛാദനം ചെയ്തു

അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ലൈബ്രറിയിൽ സ്ഥാപിക്കാനുള്ള മഠത്തിൽ മുസ്തഫ സാഹിബിന്റെ ഫോട്ടോ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ സദസ്സിൽ വെച്ച് ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രസിഡണ്ട് പി. ബാവ ഹാജി സാഹിബ് അനാച്ഛാദനം ചെയ്തു. മഠത്തിൽ മുസ്തഫ സാഹിബിന്റെ ഓർമ്മകൾ അല തല്ലിയ പരിപാടിയിൽ ജനറൽ സെക്രട്ടരി അഡ്വ: കെ.വി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി, വി.പി.കെ.അബ്ദുല്ല, സെൻ്റർ വൈസ് പ്രസിഡണ്ട് ബഷീർ ഇബ്രാഹിം, ശാദുലി വളക്കൈ, ശറഫുദ്ധീൻ കുപ്പം എന്നിവർ അദ്ദേഹവുമായുള്ള പ്രവർത്തന കാലത്തെ അനുഭവം പങ്കു വെച്ചു .
 സെൻ്റർ ട്രഷറർ ഹിദായത്തുള്ള, കെ.എം.സി.സി.ജനറൽ സെക്രട്ടരി സി.എച്ച്. യൂസുഫ് മാട്ടൂൽ, സെൻറർ സ്പോർട്ട്സ് സെക്രട്ടരി ജലീൽ കരിയേടത്ത്, എഡ്യുക്കേഷൻ സെക്രട്ടരി ഹൈദർ ബിൻ മൊയ്തു, കൾച്ചറൽ സെക്രട്ടരി സ്വാലിഹ് വാഫി, റിലീഫ് സെക്രട്ടരി അബ്ദുറഹിമാൻ കമ്പള എന്നിവർ ആശംസകൾ നേർന്നു.ഇസ്ലാമിക് സെൻ്റർ, കെ എം.സി.സി, സുന്നി സെൻ്റർ സംഘടനകളുടെ പ്രവർത്തകരും നേതാക്കളും പങ്കെടുത്ത പരിപാടിക്ക് ഇസ്ലാമിക് സെൻ്റർ
സാഹിത്യ വിഭാഗം സെക്രട്ടരി യു.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതവും അക്ഷര സാഹിത്യ ക്ലബ്ബ് കൺവീനർ മുഹമ്മദലി മാങ്കടവ് നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment