രാജീവ് ഗാന്ധിയുടെ ഓർമ്മകൾ പങ്കുവെച്ച് ഇൻകാസ് അബുദാബി
അബുദാബി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34 ആമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബി സംഘടിപ്പിച്ച അനുസ്മരണ പരിപാടികളിൽ രാജീവ് ഗാന്ധിയുടെ ഓർമ്മകൾ അലയടിച്ചു. ഇന്ത്യയെ അതിവേഗം വികസനത്തിലേക്ക് നയിച്ച യുവ പ്രധാനമന്ത്രിയുടെ അകാലവിയോഗം, ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള വേഗത പിന്നോട്ടടിക്കുന്നതിനിടയായി എന്ന് യോഗം വിലയിരുത്തി. അനുസ്മരണ പ്രഭാഷണം നടത്തിയ കെ.പി സി.സി മെമ്പർ AKA നസീർ, ഇന്ത്യ എന്നുമോർക്കുന്ന ഒട്ടനവധി സ്വാപ്നപദ്ധതികളുടെ തുടക്കക്കാരൻ, വിവരസാങ്കേതിക വിദ്യാ രംഗത്തെകുതിച്ചുച്ചാട്ടത്തിന് ചുക്കാൻ പിടിച്ച ഭരണാധികാരി എന്നീ നിലകളിൽ അദേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും എന്ന് അഭിപ്രായപ്പെട്ടു. ഇൻകാസ് അബുദാബി സീനിയർ വൈസ്പ്രസിഡന്റ്, എ. എം, അൻസാർ അധ്യക്ഷനായ ചടങ്ങിൽ ട്രഷറർ നിബു സാം ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം എൻ.പി.മുഹമ്മദാലി, ജനറൽ സെക്രട്ടറി സലിം ചിറക്കൽ സമാജം ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ഇൻകാസ് ജില്ലാ പ്രസിഡണ്ടുമാരായ ദശപുത്രൻ, സുരേഷ്‌കുമാർ ടി.വി., സുധീഷ് കൊപ്പം, അമീർ കല്ലമ്പലം, ഐ. വൈ. സി വൈസ് ചെയർമാൻ അനീഷ് ചലിക്കൽ എന്നിവർ ചടങ്ങിൽ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു . രാജീവ് ഗാന്ധിയുടെ ച്ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ സമാപിച്ചു.