PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ

റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ

റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ

അബുദാബി : യു എ ഇ യിലെ മാധ്യമ പ്രവർത്തകനും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. അബുദബിയിൽ നിന്നും ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല. യു എ ഇ ആഭ്യന്തര മന്ത്രാലയം, അബൂദബി പോലീസ്, ഷാർജ സാംസ്‌കാരിക വകുപ്പിന്റെ മാധ്യമ പുരസ്‌കാരം രണ്ട് തവണ ഉൾപ്പെടെ പതിനഞ്ചോളം അവാർഡുകൾക്ക് റാശിദ് പൂമാടം ഇതിന് മുമ്പ് അർഹനായിട്ടുണ്ട്.  സിറാജ് ദിനപത്രം അബൂദബി റിപോർട്ടറാണ് റാശിദ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment