ലത്തീഫ് കുടുംബ സഹായ ഫണ്ട് കൈമാറി
ലത്തീഫ് കുടുംബ സഹായ ഫണ്ട് ബഹ്റൈൻ ഹമദ് ടൗൺ kmcc നേതാക്കളായ കുരുട്ടി മൊയ്ദു ഹാജി,സംസം ഹമീദ് ഹാജി എന്നിവർ ചേർന്ന് നാദാപുരം മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് വിപി കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ മുസ്ലീം ലീഗിന്റെയും കെഎംസിസി യുടെയും നേതാക്കളായ KKC കുഞ്ഞബ്ദുള്ള മാസ്റ്റർ , വണ്ണാം കണ്ടി മൊയ്ദു,സികെ ജലീൽ ,കെ പി എ ജലീൽ ,തൈക്കണ്ടികുഞ്ഞബ്ദുള്ള, പള്ളത്തിൽ അഷറഫ് എന്നിവർ സന്നിഹിതരായി. കെഎംസിസി സ്പർശം ഓഫീസിൽ കെപി എ ജലീൽ അദ്ധ്യക്ഷനായ ചടങ്ങിന് സികെ ജലീൽ സ്വാഗതം പറഞ്ഞു പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെകെസി കുഞ്ഞ്ബ്ദുള്ള മാസ്റ്റർ സംസാരിച്ചു.