PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവമായി സ്വരലയം സംഗീത വിരുന്ന്

സംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവമായി സ്വരലയം സംഗീത വിരുന്ന്

സംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവമായി സ്വരലയം സംഗീത വിരുന്ന്

അബുദാബി: സംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവമായി അബുദാബിയിലെ ഇരുപത്തി ഒന്ന് കുട്ടികൾ അവതരിപ്പിച്ച സ്വരലയം സംഗീത വിരുന്ന്. ഒപ്പം പ്രശസ്ത ഗിന്നസ് വേൾഡ് റെക്കോർഡിസ്റ്റ് കുഴൽമന്ദം രാമകൃഷ്ണൻ ഒരുക്കിയ മൃദംഗമേളവും വേറിട്ട അനുഭവമാണ് സംഗീത പ്രേമികൾക്ക് സമ്മാനിച്ചത്.സംഗീതത്തിന്റെ മാസ്മരിക നിമിഷങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത പരിപാടിയായിരുന്നു അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രധാന വേദിയിൽ നിറഞ്ഞ സദസിൽ അരങ്ങേറിയത്. നാദലയം സംഗീത വിദ്യാലയത്തിലെ പ്രശസ്ത സംഗീത അദ്ധ്യാപകൻ വിഷ്ണു മോഹൻദാസിന്റെ ഇരുപത്തി ഒന്ന് വിദ്യാർത്ഥികളുടെ കാർണറ്റിക് മ്യൂസിക് അരങ്ങേറ്റമാണ് സംഗീത സാന്ദ്രമായത്. ഗിന്നസ് വേൾഡ് റെക്കോർഡിസ്റ്റ് മൃദഗവിധ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ മൃദഗവും, കോട്ടയം ജോഷി വയലിൻ, മഞ്ചേഷ് ഘടവും പക്കമേളം വായിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ ജയറാം റായ് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി ചേർന്നാണ് സംഗീത പരിപാടി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കുഴൽമന്ദം രാമകൃഷ്ണന് , വിഷ്ണു മോഹൻദാസ് നാദലയം സംഗീത പുരസ്കാരം നൽകി ആദരിച്ചു. സൂര്യ,അഗ്രത എന്നിവരാണ് പരിപാടിയുടെ അവതാരകാരായത്.

ഐ എസ് സി ജനറൽ സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് സുജിത്, അസിസ്റ്റന്റ് സെക്രട്ടറി ദീപു, എന്റർടൈൻമെന്റ് സെക്രട്ടറി അരുൺ, ട്രഷറർ ദിനേശ്, സതേൺ റീജിയൻ സെക്രട്ടറി മുഹമ്മദ് യൂനുസ്,
കേരള സോഷ്യൽ സെന്റർ സെക്രട്ടറി സത്യൻ , മലയാളീ സമാജം പ്രസിഡന്റ്‌ റഫീഖ് കയനയിൽ, ശക്തി തീയറ്റർ രക്ഷാധികാരി സഫറുള്ള പാലപ്പെട്ടി , സമാജം മുൻ പ്രസിഡന്റ് സലിം ചിറക്കൽ , സേവനം പ്രസിഡന്റ്‌ ജയകുമാർ, അനോര പ്രസിഡന്റ് ബി യേശു ശീലൻ, എൻ എസ് എസ് പ്രസിഡന്റ് പ്രദീപ് കുമാർ, മാക്സ് പ്രതിനിധി സതീഷ്, എന്നിവർ സന്നിഹിതരായിരുന്നു.

പ്രോഗ്രാം ചീഫ് കോർഡിനേറ്റർ അജിത്, നാദലയം ചിൽഡ്രൻസ് പേരെന്റ്സ് കോഓർഡിനേറ്റർ ശ്രീജിഷ,ഷാൻ മാലിക്, വിനോദ്,സമ്പത്,രാധ, പ്രൈസൻ , ഗോപു,മീര, ലിജിമ, അനിത,ശ്രീജിത്ത്‌, പ്രശാന്ത്, അജീബ ഷാൻ, സിതാര, പ്രമോദ്, ബീന, ബബിത,ജാസ്മിൻ, ആൻസി,പ്രിനോബ , ഹരീഷ്, എബ്രഹാം, ബിനുരാജ്, ഫൈസൽ, വിശ്വനാഥൻ, അനൂപ്, രമേശ്‌ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment