ഇമിറാത്തി കവിയും വ്യവസായിയുമായ സഈദ് ബിൻ അഹമ്മദ് അൽ ഒതൈബ അന്തരിച്ചു
അബുദാബി : ഇമിറാത്തി കവിയും വ്യവസായിയുമായ സഈദ് ബിൻ അഹമ്മദ് അൽ ഒതൈബ അന്തരിച്ചു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അടുത്ത സുഹൃത്തായിരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ കവിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
യു.എ.ഇ. യുടെ സാമ്പത്തിക നവോഥാനത്തിന് അടിത്തറ പാകുന്നതിൽ അൽ ഒതൈബ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഫെഡറേഷൻ ഓഫ് യു.എ.ഇ. ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.