ഗ്രീസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധമവതരിപ്പിച്ച് എടപ്പാളുകാരി
അബുദാബി: ഗ്രീസിൽ കഴിഞ്ഞ മെയ് 8 മുതൽ 11 വരെ നടന്ന പതിനഞ്ചാമത് അന്താരാഷ്ട്ര എഞ്ചിനിയറിങ്ങ് കോൺഫറൻസിൽ കരിക്കുലം സങ്കീർണ്ണതകളെ കുറിച്ച് പ്രബന്ധമവതരിപ്പിച്ച് ഡോക്ടർ ബിസ്നി ഫഹദ്മോൻ ശ്രദ്ധേയയായി.ഇടപ്പാളയം അൽഐൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയായ ബിസ്നി അൽ ഐനിലെ പ്രശസ്തമായ യു എ ഇ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഗവേഷണാനുബന്ധ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങവെയാണ് ഈ അവസരം ലഭിക്കുന്നത്.എഞ്ചിനീയറിംഗ് രംഗത്തെ നൂതന ആശയങ്ങളും ഗവേഷണ പ്രബന്ധങ്ങളും ആഴത്തിൽ ചർച്ചചെയ്യപ്പെട്ട കോൺഫെറെൻസിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുകയാണ് ഡോക്ടർ ബിസ്നി. ഇടപ്പാളയം അൽ ഐൻ ചാപ്ടറിന്റെ തുടക്കം മുതൽ സജീവ സാന്നിധ്യമായ ബിസ്നി,യു എ ഇ ഗോൾഡൻ വിസ ഹോൾഡർ കൂടിയാണ്. ഇടപ്പാളയം അൽഐൻ ചാപ്റ്റർ അംഗം വട്ടംകുളം സ്വദേശി ഫഹദ് മോൻ ആണ് ഭർത്താവ്. കഴിഞ്ഞ ദിവസം ഇടപ്പാളയം യു എ ഇ സെൻട്രൽ കമ്മിറ്റി ബിസ്‌നിയുടെ ഈ നേട്ടത്തിൽ അനുമോദനങൾ നേർന്നു.