PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രവാസത്തോട് വിട; ഗോവിന്ദൻ നമ്പൂതിരിക്കും സിന്ധുവിനും യാത്രയയപ്പ് നൽകി

പ്രവാസത്തോട് വിട; ഗോവിന്ദൻ നമ്പൂതിരിക്കും സിന്ധുവിനും യാത്രയയപ്പ് നൽകി

പ്രവാസത്തോട് വിട; ഗോവിന്ദൻ നമ്പൂതിരിക്കും സിന്ധുവിനും യാത്രയയപ്പ് നൽകി

അബുദാബി: ദീഘകാല പ്രവാസത്തിനൊടുവിൽ നാട്ടിലേയ്ക്ക് പോകുന്ന ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവപ്രവർത്തകരായ ഗോവിന്ദൻ നമ്പൂതിരിക്കും സിന്ധു ജി. നമ്പൂതിരിക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി.
കേരള സോഷ്യൽ സെന്റർ, ശക്തി തിയറ്റേഴ്‌സ് അബുദാബി, യുവകലാസാഹിതി, ഫ്രെണ്ട്സ് എഡിഎംഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് യാത്രയയപ്പ് സമ്മേളനം ഒരുക്കിയത്.
1991 ൽ അബുദാബിയിലെത്തിയ ഗോവിന്ദൻ ആദ്യ 3 വർഷകാലം ബുഹാസയിലും തുടർന്ന് 1995 മുതൽ എൻപിസിസിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. എൻപിസിസിയിൽ നിന്നും വിരമിച്ച ശേഷമാണ് നാട്ടിലേയ്ക്ക് തിരിക്കുന്നത്.
1996 മുതൽ കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്‌സിന്റെയും സജീവപ്രവർത്തകനായ അദ്ദേഹം നിരവധി തവണ ഇരുസംഘടനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
1996 മുതൽ ശക്തിയിലും കെഎസ്‌സിയിലും സജീവപ്രവർത്തകയും അബുദാബിയിലെ കലാ സാംസ്കാരിക വനിതാ വേദികളിൽ നിറ സാന്നിദ്ധ്യമായിരുന്ന സിന്ധു ജി. നമ്പൂതിരി ശക്തിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും വനിതാ വിഭാഗം കൺവീനറായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്.

മലയാളം മിഷൻ അബുദാബി ചാപ്റ്ററിലെ സീനിയർ അധ്യാപിക കൂടിയായ സിന്ധു ശക്തിയുടെ നാടകങ്ങളിൽ അരങ്ങിലും, അണിയറയിലും ഒരു പോലെ കർമ്മനിരതയായിരുന്നു. ശക്തിയുടെ സൂത്രധാരൻ, അത്ഭുത ദ്വീപ് എന്നീ നാടകങ്ങളിൽ നായിക കഥാപാത്രമായി അരങ്ങിലെത്തിയ സിന്ധു ശക്തിയും കെ. എസ്. സി യും നടത്തിയ എണ്ണമറ്റ ചിത്രീകരണങ്ങളിലും കവിതകളുടെ ദൃശ്യാവിഷ്കാരങ്ങളിലും കഥാപാത്രമാവുകയും,
നിരവധി സാഹിത്യ പൊതു പാരിപാടികളിൽ കവിത ആലപിക്കുകയും, ഗാനമാലപിക്കുകയും ചെയ്തിട്ടുണ്ട്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാന്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ശക്തി പ്രസിഡന്റ് കെ. വി. ബഷീർ, ജ. സെക്രട്ടറി എ. എൽ സിയാദ്, യുവകലാ സാഹിതി ആക്ടിങ്ങ് പ്രസിഡന്റ് രാഗേഷ് എം., ഫ്രെണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഇൻകാസ് പ്രസിഡന്റ് ബി. യേശുശീലൻ, ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു, പവർ ഗ്രൂപ്പ് എംഡി രാജൻ, സജീഷ് നായർ, പ്രകാശ് പല്ലിക്കാട്ടിൽ, റോയ് ഐ. വർഗീസ്, നൗഷാദ് കോട്ടക്കൽ, സലിം ചിറക്കൽ, സലിം ചോലമുഖത്ത്, ഹാരിസ് സി. എം. പി., നികേഷ് വി., അജീബ് പരവൂർ, വിഷ്ണു മോഹൻദാസ്, സൗമ്യ ആർ. പി. എൻ., സുമ വിപിൻ, അസീസ് ആനക്കര, പ്രമോദ്, ജോൺ വർഗ്ഗീസ്, ശരീഫ് മാന്നാർ, ഗീത ജയചന്ദ്രൻ, മനോജ് ശങ്കർ, പ്രീത നാരായണൻ, ചിത്ര ശ്രീവത്സൻ, അനന്തലക്ഷ്മി ശരീഫ്, ഷംല സബ, ഷോബി അപ്പുക്കുട്ടൻ, ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ നന്ദിയും പറഞ്ഞു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment