ഐ എസ് സി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി
അബുദാബി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറുമായി ചർച്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഐഎസ്‍സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഭാരവാഹികൾ വിശദീകരിച്ചു.സ്ഥാനപതി എല്ലാവിധ പിന്തുണയും വാദ്ഗാനം ചെയ്തു.പ്രസിഡന്റ് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, ട്രഷറർ ദിനേഷ് പൊതുവാൾ എന്നിവർ നേതൃത്വം നൽകി. ഐഎസ്‍സിയുടെയും ലുലു ഗ്രൂപ്പിന്റെയും ചെയർമാനായ എം.എ. യൂസഫലിയുമായും കഴിഞ്ഞ ദിവസം സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.