PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖർ

കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖർ

കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖർ

കുവൈത്തു: കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ  വീതം  ആശ്വാസ ധനം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖആശ്വാസ ധനം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖൻ എം.എ. യൂസഫലി.  ഇക്കാര്യം  മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി  അറിയിച്ചു.  രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും അറിയിച്ചിട്ടുണ്ട്.നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക. കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതമാണ്  ധനസഹായം പ്രഖ്യാപിച്ചത്.  ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും ഇന്ന്  ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് സർക്കാർ പരമാവധി സഹകരണം നൽകുന്നുണ്ട്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 24  മലയാളികള്‍ അപകടത്തില്‍ മരിച്ചെന്നാണ് അറിയുന്നത്. ഇതിൽ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച 49 പേരില്‍ 43 ഉം ഇന്ത്യക്കാരാണെന്നും അന്‍പത് പേര്‍ക്ക് പരുക്കേറ്റുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment