നിരവധി അവസരങ്ങളുമായി അഖബ നിക്ഷേപകരെ ക്ഷണിക്കുന്നു
അബുദബി: അഖബ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എ ഡി സി ) അബുദബിയില്‍ സംഘടിപ്പിച്ച പ്രത്യേക നിക്ഷേപക റോഡ്‌ഷോ സമ്മേളനം യുഎഇ ആസ്ഥാനമായുള്ള അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് മികച്ച നിക്ഷേപ അവസരങ്ങള്‍ക്ക് പുറമെ ലോകോത്തര തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും എളുപ്പത്തിലുള്ള പ്രവേശനം വാഗ്ദാനം ചെയുന്നു.അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം, ബിസിനസ് ഹബ്ബില്‍ നിക്ഷേപകര്‍ക്ക് അസാധാരണമായ നേട്ടങ്ങള്‍ അഖബയില്‍ നിക്ഷേപിക്കുന്നതിലൂടെ കൈവരിക്കാനാകും. അബൂദബി ഏര്‍ത് ഹോട്ടലില്‍ നടന്ന അഖബ – ഇറ്റ്‌സ് ഹാപ്പനിംഗ് റോഡ്‌ഷോ ജോര്‍ദാനിലെ മനോഹരമായ തീരദേശ നഗരമായ അഖബയില്‍ നിക്ഷേപ മൂല്യ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
അല്‍ മതല്‍ ഹൈ ലേക്‌സ്, വടക്കന്‍ കടല്‍ത്തീരത്തെ അഭിമുഖീകരിക്കുന്ന 2.5 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിനോദ, സഞ്ചാര കേന്ദ്രങ്ങള്‍ കൂടാതെ ഹോട്ടല്‍ & റീട്ടെയില്‍ കോംപ്ലക്‌സ്, ഫോര്‍ സ്റ്റാര്‍ താമസ സൗകര്യങ്ങള്‍, വൈവിധ്യമാര്‍ന്ന ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ , അത്യാധുനിക ഓഫീസ് ഇടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് അഖബ സാമ്പത്തിക മേഖല വിഭാവനം ചെയ്തിട്ടുള്ളത്. അഖബ സാമ്പത്തിക മേഖലയില്‍ നിക്ഷേപിക്കാന്‍ ആഗോള നിക്ഷേപകരില്‍ നിന്നും നല്ല താല്‍പ്പര്യവും ഉദ്ദേശവും പ്രകടമായതായും അഖബ പ്രത്യേക സാമ്പത്തിക മേഖല വാഗ്ദാനം ചെയ്യുന്ന അവസരങ്ങളില്‍ നിക്ഷേപകര്‍ക്ക് മികച്ച താല്പര്യമാണുണ്ടയതായും അഖബ അധികൃതര്‍ അറിയിച്ചു.
വിപുലമായ ഇന്‍ഡോര്‍ ഫാമിംഗ്, ഭക്ഷ്യ ഉല്‍പ്പാദന യൂണിറ്റുകള്‍, മത്സ്യബന്ധനം, ബുദ്ധിപരമായ കൃഷി എന്നിവ ഉള്‍ക്കൊള്ളുന്ന അഗ്രി-ടെക് കോറിഡോറില്‍ നിരവധി നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അഖബ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സിഇഒ ഹുസൈന്‍ സഫാദി പറഞ്ഞു. ജോര്‍ദാനില്‍ നിന്ന് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കുമുള്ള കവാടമാണ് അഖബ. അബ്ദുല്ല രാജാവ് രണ്ടാമന്റെ രാജ്യത്തിനായുള്ള കാഴ്ചപ്പാട് അടിവരയിടുന്നതാണ് അഖബ സാമ്പത്തിക മേഖല. നിക്ഷേപകര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമേ, തന്ത്രപ്രധാനമായ സ്ഥാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, അനായാസമായ കണക്റ്റിവിറ്റി എന്നിവയില്‍ നിക്ഷേപകര്‍ക്ക് പ്രയോജനം നേടാനാകും, അഖബ ഭാവിയിലെ ഏറ്റവും മികച്ച നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറും അദ്ദേഹം വ്യക്തമാക്കി.