അവസാനിക്കാത്ത ആകാശച്ചതികൾ ജനകീയ സദസ്സ് ഞായറാഴ്ച
അബൂദബി : അവസാനിക്കാത്ത ആകാശച്ചതികൾ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) അബൂദബി സെൻട്രൽ കമ്മിറ്റി അബൂദബി മെഡിയോർ ആശുപത്രക്ക് സമീപമുള്ള ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ ( ഐ ഐ സി സി ) ജൂൺ 30 ഞായറാഴ്ച വൈകിട്ട് ഏഴിന് ജനകീയ സദസ്സ് സംഘടിപ്പിക്കും. മാധ്യമ പ്രവർത്തകരായ റാശിദ് പൂമാടം ( സിറാജ് ), അശ്വിനി കുമാർ ( ഖലീജ് ടൈംസ് ), എ കെ ബീരാൻ കുട്ടി ( കേരള സോഷ്യൽ സെന്റർ), വി പി കെ അബുദുള്ള ( ഇസ്ലാമിക് സെന്റർ ), ടി വി സുരേഷ് കുമാർ (മലയാളി സമാജം), മുഹമ്മദ് കുഞ്ഞി (കെ എം സി സി ), ഫാറൂഖ് പി എം ( ഐ എം സി സി), ഹമീദ് പരപ്പ ( ഐ സി എഫ് ), ശുഐബ് അമാനി കയരളം ( ആർ എസ് സി ), അസൈനാർ അമാനി ( കെ സി എഫ് ), പ്രകാശൻ പള്ളിക്കാട്ടിൽ എന്നിവർ സംസാരിക്കും. പ്രവാസികൾ അനുഭവിക്കുന്ന യാത്ര ദുരിതം ചർച്ച ചെയ്യുന്ന സദസ്സിൽ സഈദ് അസ്ഹരി മോഡറേറ്ററായിരിക്കും.