പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് പ്രവർത്തനോത്ഘാടനം
അബുദാബി: പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് പ്രവർത്തനോത്ഘാടനം കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് എ കെ ബീരാൻകുട്ടി നിർവഹിച്ചു. അബുദാബി കേരള സോഷ്യൽ സെൻ്റിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി അബുദാബി പ്രസിഡൻ്റ് ആർ. ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളി സമാജം പ്രസിഡൻ്റ് റഫീഖ് കാനയിൽ , യുവകലാസാഹിതി സെൻട്രൽ പ്രസിഡൻ്റ് സുഭാഷ് ദാസ് , അരുൺ ശ്യാം ,മനു കൈനകരി ,ചന്ദ്രശേഖരൻ , രാകേഷ് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
2024-2025 വർഷത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ചെയർമാനായി സതീഷ് കാവിലകത്ത് , കൺവീനറായി എബി യഹിയ , ജോയിന്റ് കൺവീനറായി പ്രിയങ്ക മാത്യു എന്നിവരേയും 17 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. തുടർന്ന് P ഭാസ്കരൻ മ്യൂസിക് ക്ലബ്ബ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഭാസ്കരൻ മാസ്റ്ററുടെ പാട്ടുകളുടെ ദൃശ്യാവിഷ്കാരവും ഗാനസന്ധ്യയും നടന്നു.