PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIചൈനീസ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ് എക്‌സിബിഷനു നവംബര്‍ 18 നു അബുദാബിയില്‍ തുടക്കമാകും.

ചൈനീസ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ് എക്‌സിബിഷനു നവംബര്‍ 18 നു അബുദാബിയില്‍ തുടക്കമാകും.

ചൈനീസ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ് എക്‌സിബിഷനു നവംബര്‍ 18 നു അബുദാബിയില്‍ തുടക്കമാകും.

അബുദാബി: ചൈനീസ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ് എക്‌സിബിഷന്‍ വിപുലമായ രീതിയില്‍ നവംബര്‍ 18,19 തിയ്യതികളില്‍ അബുദാബിയില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈന-യുഎഇ ഇന്‍ഡസ്ട്രിയല്‍ കപ്പാസിറ്റി കോ-ഓപ്പറേഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ സോണിന്റെ നേതൃത്വത്തിലാണ് രാജ്യാന്തര നിലവാരത്തിലുളള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വാണിജ്യസാധ്യതകളുമുള്ള എക്‌സിബിഷന്‍ എംഐഇ ഇവന്റിന്റെ സഹകരണത്തോടെയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതെന്ന്  ജിയാങ്‌സു ഓവര്‍സീസ് കോ ഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ജനറല്‍ മാനേജര്‍ സൂ യോങ്കാങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അബുദാബി ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണിലെ ജോകിക് പാര്‍ക്കില്‍ വെച്ചാണ് എക്‌സിബിഷന്‍ ഒരുക്കുന്നത്. നൂറിലേറെ ചൈനീസ് സംരംഭകര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. ഓയില്‍ എക്വിപ്‌മെന്റ് , മാനുഫാക്ച്ചറിങ് ടെക്‌നോളജി , ബില്‍ഡിംഗ് മെറ്റീരിയല്‍സ്, എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ മേഖലകളിലെ മുന്‍ നിര സ്ഥാപനങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുക. സെമിനാറുകള്‍, ശില്പശാലകള്‍, കോര്‍പ്പറേറ്റ് റോഡ് ഷോകള്‍, നിരവധി അനുബന്ധ പരിപാടികള്‍ എക്‌സിബിഷന്റെ ഭാഗമായി നടക്കും. ചൈനയും യുഎഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ദൃഢമാക്കുക, ചൈനയുടെ വ്യാവസായിക രംഗത്തെ കാര്യക്ഷമത പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ അറിയിച്ചു.


പ്രദര്‍ശകര്‍ അവരുടെ നൂതന നേട്ടങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. പ്രദര്‍ശന വേളയില്‍, നിരവധി ഉയര്‍ന്ന തലത്തിലുള്ള തീം ഫോറങ്ങള്‍, പ്രത്യേക എക്‌സ്‌ചേഞ്ച് മീറ്റിംഗുകള്‍, കോര്‍പ്പറേറ്റ് റോഡ്‌ഷോകള്‍, സംവേദനാത്മക അനുഭവങ്ങള്‍, മറ്റ് അനുബന്ധ സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. ചൈനയിലെയും യുഎഇയിലെയും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നേതാക്കള്‍, ഇരു രാജ്യങ്ങളിലെയും വിവിധ വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍കിട സംരംഭങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ചൈനീസ് വ്യവസായത്തിന്റെ വിവിധ ഉപമേഖലകളിലെ പ്രമുഖ സംരംഭങ്ങള്‍, യുഎഇ, ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള പ്രൊഫഷണല്‍ വാങ്ങുന്നവര്‍, ബിസിനസ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ സഹകരണം ചര്‍ച്ച ചെയ്യാന്‍ ജോകിക് പാര്‍ക്കില്‍ ഒത്തുകൂടും. 2023 മാര്‍ച്ചില്‍ നടത്തിയ എക്‌സിബിഷനില്‍ അമ്പതിലധികം കമ്പനികള്‍ പങ്കെടുത്തിരുന്നു. വാങ് ഹൈലിന്‍, വൂ ബിന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment