യു എ ഇ മീഡിയ ഹബ്ബ് അവാർഡ് ജേതാവിനെ ആദരിച്ചു
അബുദാബി: യു എ ഇ മീഡിയ ഹബ്ബിൻ്റെ ഇൻഡോ-അറബ് ഇൻ്റർനാഷണൽ എക്സലൻ്റ് അവാർഡ് ജേതാവ് പറവൂർ തത്തപ്പിള്ളി മാനാടി സജീവിനെ എസ് എൻ ഡി പി യോഗം സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയും, പറവൂർ താലൂക്ക് കമ്മറ്റിയും ആദരിച്ചു. ജില്ലാ കമ്മറ്റിക്കു വേണ്ടി പ്രൊഫസർ എം ജി ശശിധരൻ, സി ഡി ഉണ്ണിക്കൃഷ്ണൻ എന്നിവരും, താലൂക്ക് കമ്മറ്റിക്കു വേണ്ടി ചെയർമാൻ കെ കെ സതീശൻ, എ ആർ പ്രകാശൻ, എം ടി ശശികുമാർ, അനിൽകുമാർ ചക്കുമരശ്ശേരി എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കെ കെ സതീശൻ അധ്യക്ഷനായി.

എം ജി ശശിധരൻ ,സജീവ് മാനാടി, പി സുകമാരൻ , ദിനിൽ തത്തപ്പിള്ളി, ഐഷ സുകുമാരൻ,സന്ധ്യ സാനി,ബാബു പെരുമ്പടന്ന,ഗോപി കരിമ്പാടം,ബോബൻ, സി ബി ബാബു എന്നിവർ പ്രസംഗിച്ചു. സി ഡി ഉണ്ണികൃഷ്ണൻ സ്വാഗതവും, എ ആർ പ്രകാശൻ കൃതജ്ഞതയും രേഖപ്പെടുത്തി.