PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“മാനവ മഹാ ക്ഷേത്രം” കവിത സമർപ്പിച്ചു

“മാനവ മഹാ ക്ഷേത്രം” കവിത സമർപ്പിച്ചു

“മാനവ മഹാ ക്ഷേത്രം” കവിത സമർപ്പിച്ചു

അബുദാബി: കവിയും സാമൂഹിക പ്രവർത്തകനുമായ വി. ടി, വി. ദാമോദരന്റെ അറബ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി അബുദാബി പോലീസ് മാഗസിൻ 999 ൽ പ്രസിദ്ധീകൃതമായ അബുദാബി ബാപ്സ് മന്ദിറിനെ കുറിച്ചുള്ള “മാനവ മഹാ ക്ഷേത്രം” എന്ന കവിത ക്ഷേത്രത്തിന്റെ പ്രധാനിയും ബാപ്സ് ഓർഗനൈസേഷന്റെ അന്താരാഷ്ട്ര കോർഡിനേറ്ററുമായ ഹിസ് ഹോളിനസ് ബ്രഹ്‌മവിഹാരി സ്വാമിജിക്ക് സമർപ്പിച്ചു.

സ്വാമിജിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ കവിയും, ഫുജൈറ കൾച്ചറൽ സെന്റർ ചെയർമാൻ ഹിസ് എക്‌സലൻസി ഡോക്ടർ ഖാലിദ് അൽ ദൻഹാനി, ഇന്ത്യ സോഷ്യൽ സെന്റർ ട്രഷറർ ദിനേഷ് പൊതുവാൾ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം. യൂ. ഇർഷാദ്, ഇസ്ലാമിക്‌ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് പി. ഹമദ് അലി, ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു .

യു എ യുടെ രാഷ്ട്രപിതാവ് മഹാനായ ഷെയ്ഖ് സായിദിന്റെ സഹിഷ്ണുതയും ദീർഘവീക്ഷണവും അദ്ദേഹത്തിനെ പിന്ഗാമികകളും ജനതയും ഇന്നും പിന്തുടർന്ന് വരുന്ന ഉദാത്തമായ ആതിഥേയത്വവും മാനവികതയും ഐക്യ എമിരേറ്റസിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന ഒരു ഡസനോളം കവിതയുടെ രചയിതാവാണ് പ്രവാസി മലയാളിയായ വി. ടി. വി. ദാമോദരൻ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment