റീഡ് ആൻഡ് ലീഡ് റീഡിംഗ് ചാലഞ്ച് സംഘടിപ്പിക്കുന്നു
അബുദാബി : ഐ സി എഫ് ഇന്റർ നാഷനൽ തലത്തിൽ റീഡ് ആൻഡ് ലീഡ് എന്ന മുദ്രാ വാഖ്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ഐ സി എഫ് മദീന സായിദ് സെക്ടറിന്റെ നേതൃത്വത്തിൽ റീഡിങ് ചാലഞ്ച് സംഘടിപ്പിക്കുന്നു പ്രവാചക പ്രേമികളിലും പൊതു ജനങ്ങളിലും വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തിരു നബിയുടെ തിരു പിറവിയുടെ മാസമായ റബീഉൽ അവ്വലിൽ തിരു നബി വിഷയമാകുന്ന ഒരു പുസ്തകമെങ്കിലും വായിക്കുക എന്നതാണ് ചാലഞ്ച് വായിച്ച പുസ്തകത്തിന്റെ പേരും വയനാനുഭവത്തെ കുറിച്ചുള്ള ലഘു വിവരണവും നിർദിഷ്ട വാട്സാപ്പ് നമ്പറിൽ അറിയിക്കുക നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകും തിരു നബിയോടുള്ള സ്നേഹ പ്രകടനത്തിന്റെ മറ്റു പരിപാടികളും സംഘടിപ്പിച്ചു വരുന്നു ഇതു മൂന്നാം തവണയാണ് ഐ സി എഫ് മദീന സായിദ് സെക്ടര് റീഡിങ് ചാലഞ്ച് സംഘടിപ്പിക്കുന്നത്