വ്യാജ സന്ദേശങ്ങളോടു പ്രതികരിച്ച് വഞ്ചിതരാകരുതെന്നു യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി
അബുദാബി: തങ്ങളുടെ പേരിൽ വ്യാജ ഇ–മെയിലുകളും എസ്എംഎസ് സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ടെന്നും അവയോട് പ്രതികരിച്ച് വഞ്ചിതരാകരുതെന്നും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ അപരിചിതർക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടു. അതോറിറ്റിയിൽനിന്നാണെന്ന് അറിയിച്ച് പലർക്കും വ്യാജ ഇമെയിൽ ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അതിൽ വീണുപോകരുതെന്നും അതോറിറ്റി അഭ്യർഥിച്ചു. ഇത്തരം സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകൾ തുറക്കരുതെന്നും ഓർമിപ്പിച്ചു.