പ്രവാസികളുടെ ഓണം കേരളത്തനിമ നിലനിർത്തുന്നത്: എം. വിൻസെന്റ്. എം.എൽ.എ
അബുദാബി: ഡിസംബർ വരെ നീളുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ഗൃഹാതുരത്വം ഉണർത്തുന്ന കേരളത്തനിമ നിലനിർത്തുന്നതാണെന്നും അങ്ങിനെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും എം. വിൻസെന്റ്. എം.എൽ.എ പറഞ്ഞു. ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘടനവും കുടുംബസംഗമവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലുള്ള ഇൻകാസ് പ്രവർത്തകരുടെ മക്കൾക്കുള്ള ഉമ്മൻ ചാണ്ടി മെമ്മോറിയൽ വിദ്യാഭാസ അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. എ .എം.ബഷീർ, മുഹമ്മദ് ജലീൽ, ഷാനവാസ് ലൈലയ്ക്ക് എന്നീ സീനിയർ പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാപ്രസിഡ്ന്റ് ഷാജികുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നാസ്സർ ആലംകോട് സ്വാഗതവും, നസീർ താജ് നന്ദിയും പറഞ്ഞു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി.യേശുശീലൻ,ഇൻകാസ് അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എ. എം. അൻസാർ വർക്കിംഗ് പ്രസിഡന്റ് അഹദ് വെട്ടൂർ,സെക്രട്ടറി നൗഷാദ്,ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ എൻ.പി.മുഹമ്മദാലി, കെ.എച് താഹിർ, സലിം ചിറക്കൽ, നിബു സാം ഫിലിപ്, ഇൻകാസ് ഭാരവാഹികളായ നൗഷാദ്, ഫാക്‌സൺ, അനുപ ബാനർജി, അനീഷ് ചളിക്കൽ,അമീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.