PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeGCCഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

റിയാദ്: ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ സൗദി അറേബ്യയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ മേഖല ശക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽകൽമ, ഡേ സർജറി ശൃംഖലയായ ബുർജീൽ വൺ പദ്ധതികളാണ് ഗ്രൂപ്പ് അനാവരണം ചെയ്തത്. കഴിഞ്ഞ വര്ഷം പ്രവർത്തനം തുടങ്ങി രാജ്യമെമ്പാടും 28 കേന്ദ്രങ്ങൾ തുറന്ന ഫിസിയോതെറാബിയ നെറ്റ്‌വർക്കിന് പിന്നാലെയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനം.

സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജലുമായുള്ള കൂടിക്കാഴ്ചയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ചു. രോഗപ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ട് വെക്കുന്നത്. സ്പെഷ്യലൈസ്ഡ് പ്രൈമറി സെന്ററുകൾ,  ഹെൽത്ത് റിസ്ക് മാനേജ്‌മന്റ് എന്നിവ മൂല്യാധിഷ്ഠിത പരിചരണവുമായി  സമന്വയിപ്പിച്ചു അടുത്ത ദശകത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ 30 ദശലക്ഷം രോഗികളിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം.

അതേസമയം സൗദിയിലെ ആംബുലേറ്ററി കെയറിനുള്ള പരിഹാരമാണ് ബുർജീലിന്റെ ഡേ സർജറി സെന്ററുകളുടെ പ്രത്യേക ശൃംഖലയായ  ബുർജീൽ വൺ. ഉയർന്ന നിലവാരമുള്ള ചികിത്സ ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത. ഓങ്കോളജി, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി തുടങ്ങിയ പ്രധാന സ്പെഷ്യാലിറ്റികളിലുടനീളം മിനിമലി ഇൻവെയ്‌സിവ്  സർജിക്കൽ രീതികൾ ഈ കേന്ദ്രങ്ങൾ നൽകും. റോബോട്ടിക്സും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ബുർജീൽ വൺ രോഗികൾക്ക് ദീർഘകാല ആശുപത്രി വാസത്തിൻ്റെ ആവശ്യമില്ലാതെ തന്നെ ലോകോത്തര പരിചരണം ലഭ്യമാക്കും. 2025-ഓടെ റിയാദിൽ തുറക്കുന്ന ആദ്യത്തെ രണ്ട് ബുർജീൽ വൺ സെൻ്ററുകളിൽ ലഭ്യമാകുന്ന അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളും ചടങ്ങിൽ സന്ദർശകർക്ക് പരിചയപ്പെടുത്തി.

‘മേക്കിങ് സ്പേസ് ഫോർ ഇന്നോവഷൻ’ എന്ന പ്രമേയത്തിൽ ഗ്ലോബൽ ഹെൽത്തിൽ പങ്കെടുക്കുന്ന ബുർജീൽ ഹോൾഡിങ്‌സിന്റെ ബൂത്തിൽ സഹമന്ത്രിമാരും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ചർച്ചകൾക്കായെത്തിയത്.  പ്രാഥമിക ആരോഗ്യ മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദി അറേബ്യയുടെ വിഷൻ 2030നോട്‌  ചേർന്ന് നിൽക്കുന്നവയാണ് ബുർജീലിന്റെ പുതിയ പദ്ധതികൾ.

എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക് ബുർജീലിന്റെ ബൂത്തിൽ ഏറ്റവും പുതിയ ഫിസിയോതെറാപ്പി ഉപകരണങ്ങൾ പരിചയപ്പെടാനും അവസരം ലഭിച്ചു. ഇതോടൊപ്പം ഫീറ്റൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഓങ്കോളജി, പീഡിയാട്രിക്സ്, ഹൃദയ സംബന്ധമായ പരിചരണം തുടങ്ങി സങ്കീർണ പരിചരണ മേഖലയിലുള്ള സേവനങ്ങളും മേളയിൽ ബുർജീൽ പ്രദർശിപ്പിക്കുന്നുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment