ഇടപ്പാളയം അബുദാബി ചാപ്റ്റർ മെമ്പർഷിപ് കാമ്പയിൻ തുടക്കം കുറിച്ചു
അബുദാബി : “പ്രവാസത്തിലും ഒരുമിച്ച്” എന്ന ശീർഷകത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന ഇടപ്പാളയം അബുദാബി ചാപ്റ്റർ 2024-2026 വർഷത്തേക്കുള്ള മെമ്പർഷിപ് കാമ്പയിൻ എഴുത്തുകാരൻ ജുബൈർ വെള്ളാടത്തും ഗഫൂർ എടപ്പാളും ചേർന്ന് പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. അബുദാബി ഗുഡ് വൈബ്സ് ഇവന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ആദ്യ മെമ്പർഷിപ്പ് നന്മ കോലൊളമ്പ് സെക്രട്ടറി നാസറിന് നൽകി ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് രാജേഷ് കായമ്പള്ളത് നിർവഹിച്ചു.ഇടപ്പാളയം പരിധിയിൽ വരുന്ന വിവിധ പ്രാദേശിക കൂട്ടായ്മ പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.