PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബ്ബാസ് മൗലവിക്ക് യാത്രയയപ്പ് നൽകി അബുദാബി പാലക്കാട് ജില്ലാ കെ എം സി സി

അബ്ബാസ് മൗലവിക്ക് യാത്രയയപ്പ് നൽകി അബുദാബി പാലക്കാട് ജില്ലാ കെ എം സി സി

അബ്ബാസ് മൗലവിക്ക് യാത്രയയപ്പ് നൽകി അബുദാബി പാലക്കാട് ജില്ലാ കെ എം സി സി

അബുദാബി: മുപ്പത്തിരണ്ട്  വർഷത്തെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട്  നാട്ടിലേക്ക് യാത്ര തിരിക്കുന്ന അബ്ബാസ് മൗലവിക്ക് അബുദാബി പാലക്കാട്‌ ജില്ല കെഎംസിസി  യാത്രയയപ്പ് നൽകി. അബുദാബി കെഎംസിസിയുടെ ദീർഘ കാല ആക്ടിങ് പ്രസിഡന്റ്‌, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി അംഗം, അബുദാബി സുന്നി സെന്റർ  മദ്രസ ബോർഡ് ചെയർമാൻ എന്ന നിലകളിലൊക്കെ സംഘടനാ രംഗത്ത് കയ്യൊപ്പ് ചാർത്തിയ അബ്ബാസ് മൗലവി,അബുദാബി കോസ്റ്റ് ഗാർഡിന് കീഴിലുള്ള മസ്ജിദിലെ ഇമാമായി സേവനം ചെയ്ത് വരികയായിരുന്നു.

തന്റെ ജോലിത്തിരക്കുകൾക്കിടയിലും ,  അനാരോഗ്യം പോലും വക വെക്കാതെ ,  സേവന തല്പരനായിരുന്നു അദ്ദേഹം. ദൗത്യ നിർവഹണത്തിലും , സമയ നിഷ്ഠയിലും , അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിലും , ന്യായത്തിൻ്റയും നീതിയുടെയും സത്യത്തിൻ്റയും കൂടെ നിന്ന് നിലപാട് വ്യക്തമാക്കി മറ്റുള്ളവർക്ക് മാതൃകയായി അദ്ദേഹത്തിലെ സംഘാടകൻ. സാമ്പത്തിക ഇടപാടുകളിൽ , സംഘടനാ പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെല്ലാം സൂക്ഷ്മത പാലിക്കുകയും , സൂക്ഷ്മതക്കുറവ് തോന്നിയാൽ മുഖം നോക്കാതെ അത് തുറന്ന് പറയുകയും ചെയ്യുന്നത് അദ്ധേഹത്തെ  വേറിട്ട് നിർത്തി.സ്വദേശികളും , വിദേശികളുമായുള്ള ഒട്ടേറെ പ്രമുഖ വ്യകതികളോടുള്ള  അദ്ദേഹത്തിന്റെ പരിചയങ്ങളും , സംഘടനാ രംഗത്തെ അദ്ദേഹത്തിലെ മധ്യസ്ഥന്റെ പങ്കുമെല്ലാം സദസ്സിൽ പലരും പരാമർശിച്ചു.നിർണ്ണായക ഘട്ടങ്ങളിൽ , പ്രതിസന്ധി നാളുകളിൽ പാറപോലെ സംഘടനക്കൊപ്പം ഉറച്ച് നിന്ന നിലപാടുകൾ സർവ്വരാലും പരാമർശിക്കപ്പെട്ടു.

ജില്ലാ SKSSF പ്രസിഡണ്ട് സുഹൈൽ നിസാമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ശിഹാബ് കരിമ്പനോട്ടിൽ അധ്യക്ഷത വഹിച്ചു.  അബുദാബി കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫ് സി ച്  ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കെഎംസിസി ആക്ടിങ് പ്രഡിഡന്റ് റഷീദ് പട്ടാമ്പി, സഹ ഭാരവാഹികളായ അഷറഫ് പൊന്നാനി, ഇ ടി എം സുനീർ,അൻവർ ചുള്ളിമുണ്ട, ഷാനവാസ്‌ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന കെഎംസിസി വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി , ഷംസുദ്ധീൻ കൊലൊത്തൊടി , മുത്തലിബ് അരയാലൻ , ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ജാഫർ കുറ്റിക്കോട് , സുനീർ പട്ടാമ്പി , മുൻ ഭാരവാഹികളായ സ്വാലിഹ് വാഫി , നാസർ കുമരനല്ലൂർ കൂടാതെ ജില്ലാ  മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ സന്നിഹിതരായിരുന്നു. പാലക്കാട്‌ ജില്ല, മണ്ണാർക്കാട്, പട്ടാമ്പി,കോങ്ങാട്,തൃത്താല, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലം കെഎംസിസികൾ ,  തച്ചനാട്ടുകര പഞ്ചായത്ത്, അണ്ണാൻതൊടി ശാഖ കെഎംസിസി കമ്മിറ്റികൾ ഉപഹാരങ്ങൾ സമർപ്പിച്ചു.

യാത്രയയപ്പിന് നന്ദിയർപ്പിച്ച് നീണ്ട മുപ്പത്തിരണ്ട് വർഷത്തെ ജീവിതാനുഭവങ്ങൾ , സംഭവങ്ങൾ , സഹപ്രവർത്തകർ എന്നിവരെ ഓർത്തെടുത്ത് , മുന്നേ നടന്ന് പോയവർക്ക് വേണ്ടി പ്രാർത്ഥിച്ച് , തൻ്റ ശാരീരികാവസ്ഥയും , കുടുംബത്തിൻ്റെ ചുറ്റുപാടുകളും പ്രതിപാദിച്ച് , നാഥൻ നൽകിയ അനുഗ്രഹത്തിന് നദിയർപ്പിച്ച് സദസ്സിനെ കണ്ണീരണിയിച്ച് ഹൃസ്വമായി അബ്ബാസ് മൗലവി മറുപടി പ്രസംഗം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ കണ്ടമ്പാടി സ്വാഗതവും ട്രഷറർ ഉനൈസ് കുമരനെല്ലൂർ  നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment