അബുദാബി മലയാളി ഫോറം ഒരുക്കുന്ന മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച
അബുദാബി: അബുദാബി മലയാളി ഫോറവും, എൽ എൽ എച് ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് ഞായറാഴ്ച രാവിലെ പത്തു മണി മുതൽ നാല് വരെയാണ് മുസ്സഫ എൽ എൽ എച് ഹോസ്പിറ്റലിൽ ക്യാമ്പ് നടക്കുക. ജി പി , ഗ്യാസ്‌ട്രന്റോളജി, യൂറോളജി, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, എന്നീ വിഭാഗങ്ങളിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. അന്നേ ദിവസം ഡിപ്പാർട്ട് മെന്റ് ഓഫ് ഹെൽത്തിന്റെ അനുമതിയോട് കൂടി ഫ്ലൂ വാക്‌സിനേഷൻ കൂടി ലഭ്യമാകുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു 055 315 6285 എന്ന നമ്പറിൽ ബന്ധപ്പെടാം.