ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് ഇൻകാസ് അബുദാബി
അബുദാബി: ഇന്ദിരാഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ അബുദാബി മലയാളീ സമാജത്തിൽ സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പ്രസിഡന്റ് എ.എം.അൻസാർ അധ്യക്ഷതവഹിച്ചു. ഇൻകാസ് കേന്ദ്ര വർക്കിങ് പ്രസഡന്റ് ബി.യേശുശീലൻ അനുസ്മരണ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു. സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്‌കുമാർ ടി.വി, വൈസ് പ്രസിഡന്റ് നിസാർ ടി.എം, ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി നൗഷാദ്, വൈസ്പ്രസിഡന്റുമാരായ ഷാജഹാൻ ഹൈദർ അലി, സയീദ്, സെക്രട്ടറി അനുപ ബാനർജി, ഇൻകാസ് ഭാരവാഹികളായ ചാറ്റർജി,യാസർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം,ഓസ്റ്റിൻ എന്നിവർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു.