PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഡിപെക് 2024-ന് അബുദാബിയിൽ തുടക്കം; ബുർജീൽ ഹോൾഡിങ്സിന്റെയും ആർപിഎമ്മിന്റെയും സംയുക്ത ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

അഡിപെക് 2024-ന് അബുദാബിയിൽ തുടക്കം; ബുർജീൽ ഹോൾഡിങ്സിന്റെയും ആർപിഎമ്മിന്റെയും സംയുക്ത ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

അഡിപെക് 2024-ന് അബുദാബിയിൽ തുടക്കം; ബുർജീൽ ഹോൾഡിങ്സിന്റെയും ആർപിഎമ്മിന്റെയും സംയുക്ത ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

അബുദാബി: ലോകത്തെ ഏറ്റവും വലിയ ഊർജ എക്സിബിഷനായ അഡിപെകിൽ (ADIPEC 2024) ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനുള്ള  നൂതനാശയങ്ങൾ പങ്കുവെച്ച് ബുർജീൽ ഹോൾഡിങ്‌സും ആർപിഎമ്മും. അബുദാബിയിൽ ആരംഭിച്ച മേളയിൽ മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യസേവന ദാതാവായ ബുർജീലിന്റെയും ഓൺസൈറ്റ് ആരോഗ്യസേവന ദാതാവായ ആർപിഎമ്മിന്റെയും സംയുക്ത ബൂത്ത് യുഎഇ യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ഉത്‌ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു.ലോകമെമ്പാടുമുള്ള രണ്ടായിരത്തി ഇരുനൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടുപിടുത്തങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും യഥാക്രമം ‘മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ’, ‘മാനുഷിക ഊർജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയങ്ങളിലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്.പലപ്പോഴും ഊർജ വ്യവസായ മേഖലയിലെ തൊഴിലാളികൾ, പ്രത്യേകിച്ച്  വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മാനസികവും ശാരീരികവുമായ നിരവധി സമ്മർദ്ദങ്ങൾ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങൾ അവതരിപ്പിക്കുകയാണ് മേളയിലൂടെ ബുർജീലും ആർപിഎമ്മും. തൊഴിലാളികൾക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉൽപ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്.ആദ്യ ദിവസം തന്നെ ഊർജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാരങ്ങളുടെ ഭാവിയിൽ താൽപ്പര്യമുള്ള നിരവധി ഉന്നത വ്യക്തികളെയും വ്യവസായ പ്രമുഖരെയും ബൂത്ത് സ്വാഗതം ചെയ്തു. വരും ദിവസങ്ങളിലും വിദഗ്ദ്ധ  ചർച്ചകൾക്കും സന്ദർശനങ്ങൾക്കും ബുർജീൽ ബൂത്ത് വേദിയാകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment