കൗതുകമായി അബുദാബിയിൽ നടന്ന കുരുന്നുകളുടെ ഓട്ട മത്സരം.
അബുദാബി: കൗതുകമായി അബുദാബിയിൽ നടന്ന കുരുന്നുകളുടെ ഓട്ട മത്സരം. ആറ് മുതൽ പതിനാറ് മാസം വരെയുള്ള കുട്ടികളുടെ ഓട്ടമത്സരം അബുദാബി മുശ്രിഫ് ലീലാണ് നടന്നത്. നിരവധി സന്ദർശകരാണ് മത്സരം ആസ്വദിക്കാനായി മാളിൽ എത്തിച്ചേർന്നത്.കുരുന്നുകൾക്കായി ”റൺ ബേബി റൺ” എന്ന പേരിൽ ആണ് വ്യത്യസ്തമായ കൗതുകം മത്സരം അബുദാബി മുശ്രിഫ് മാൾ ഒരുക്കിയത്. മൂന്നു ദിനങ്ങളിലായി ആറ് മണി മുതൽ രാത്രി പത്തു വരെയാണ് മത്സരം നടന്നത്. ആറ് മുതൽ 16 മാസം വരെയുള്ള കുട്ടികളാണ് പ്രതിദിന മത്സരത്തിൽ പങ്കെടുത്തത്. തെരെഞ്ഞെടുത്ത 17 പേരാണ് ഒരു ദിനങ്ങളിലും മത്സരിച്ചത്. മൂന്നു ദിനങ്ങളിലായി പതിനയ്യായിരം ദിർഹം വരെയുള്ള സമ്മാനങ്ങളാണ് ഈ സീസണിൽ കുട്ടികൾക്ക് സമാനമായി നൽകിയത്. കുരുന്നുകൾക്കായി ഒരുക്കിയ മത്സരം വിജയത്തിലേക്ക് എത്തിച്ച എല്ലാ കുടുംബങ്ങളോടും നന്ദി എന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, മുഷ്‌രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി എന്നിവർ പറഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് മത്സരം മുശ്രിഫ് മാളിൽ നടക്കുന്നത്.