കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
അബുദാബി: സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വരുംവഴി കണ്ണൂർ പിലാത്തറ സ്വദേശിയായ 12 കാരൻ അബുദാബിയിൽ വാഹനമിടിച്ച് മരിച്ചു. അബുദാബി മോഡൽ പ്രൈവറ്റ് സ്‌കൂൾ ഏഴാംക്ലാസ്സ് വിദ്യാർഥി ഷാസിൽ മുഹമ്മദ് ആണ് മരിച്ചത്. ബസ്സിറങ്ങിയശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെവന്ന വാഹനമിടിച്ചായിരുന്നു മരണം. പ്രതിരോധവകുപ്പിൽ ജീവനക്കാരനായ മീത്തിലെപ്പുരയിൽ ഫാസിലിന്റെയും അബുദാബി എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർനാഷണൽ അക്കാദമിയിൽ അധ്യാപികയുമായ ആയിഷയുടെയും മകനാണ്. ഷാബിയയിലാണ് ഇവരുടെ താമസം. സഹോദരൻ റിഹാൻ. കബറടക്കം അബുദാബിയിൽ.