ഇശൽ ഓണം 2024 വർണ്ണാഭമായ പരിപാടികളോടെ അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറി.
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഇശൽ ഓണം 2024 നവംബർ 17 ഞായറാഴ്ച്ച ഉച്ചക്ക് 3 മണി മുതൽ കേരള സോഷ്യൽ സെന്ററിൽ മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് എന്നിങ്ങനെ വർണ്ണാഭമായ ഓണപ്പരിപാടികളോടെ അരങ്ങേറി. പരിപാടിയിൽ മലയാളികളുടെ പ്രിയ സിനിമാ നടൻ സെൻതിൽ കൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു. അബുദാബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ-ഷഹീ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ്, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഉപദേശക സമിതി അംഗം മഹ്‌റൂഫ് കണ്ണൂർ, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്റ് കോർഡിനേറ്റർ ഇഖ്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ബേയ്പ്പൂർ ബോട്ട് റെസ്റ്റോറന്റ് മാനേജർ ഷിഹാജ് റഹീം, ഹാപ്പി ബേബി മൊബൈൽസ് ഉടമ മുഹമ്മദ് ഷരീഫ് എന്നിങ്ങനെ സാമൂഹ്യ, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടിൽപ്പാലം സ്വദേശി കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

കാലപ്രവർത്തനത്തോടൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും അതീവ പ്രാധാന്യം നൽകിവരുന്ന ഇശൽ ബാൻഡ് അബുദാബിയുടെ ഈ വർഷത്തെ നിർധനർക്കുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം ബെൻസർ ട്രാൻസ്‌പോർട്ട് ഉടമ മുഹമ്മദ് ഷരീഫ്, ക്യുപ്കോ ജനറൽ ട്രെഡിങ് ഉടമ ഓ.കെ മൻസൂർ, ഡീപ് സീ ഫിഷ് ട്രെഡിങ് ഉടമ ഹാരിസ് പാങ്ങാട്ട് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഷോയിൽ ഇൻസ്റ്റാഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും, മീരയും പങ്കെടുത്തു. തുടർന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായ മിസ്സി മാത്യൂസ് നയിച്ച ഓണം തീം ഫാഷൻ ഷോയും അരങ്ങേറി. ഇശൽ ബാൻഡ് അബുദാബി ഓർഗനൈസിങ് സെക്രട്ടറി അൻസർ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസിസ്, നിഷാൻ അബ്ദുൾ അസിസ്, മുഹമ്മദ് ഇർഷാദ്, വളണ്ടിയർ ക്യാപ്റ്റൻ മുജീബ് എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. ഹൈലെവൽ അപ്പ് ജനറൽ കോൺട്രാക്റ്റിങ് ഉടമ ജുമൈല സമീർ, റെഡ്എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെല്ലൂർ, ഗുഡ് സിയോൾ ഫുഡ് ഷറൂക്ക്, ബഷീർ പെർഫെക്റ്റ്, നിർമ്മൽ തോമസ്, റെയിൻബോ ഹൈപ്പർമാർക്കറ്റ് റാഷി, ക്രൗൺ ഹെയർ ഫിക്സ്ങ് മുഹമ്മദ് സാകിർ,റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജർ അബ്ദുൾ സലിം, എന്നിവരുടെ സാനിധ്യത്തിൽ ആർട്ടിസ്റ്റ് സലിം അബ്ദുൾ ഖാദർ ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക്ക് ഹൈദ്രോസിന്റെ പോർട്ടറെയ്റ്റ് ചിത്രം വരച്ചത് സമ്മാനിച്ചു. ആർ.ജെ നിത്യാ സുജിത്ത് അവതാരകയായിരുന്നു. അബുദാബി കമ്മ്യൂണിറ്റി പൊലീസ്, അബുദാബി മലയാളീസ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചേർന്ന് വളണ്ടിയർ സേവനങ്ങൾ നൽകി.