PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയു എ ഇ  പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് അബൂദാബി നാഷണല്‍ തിയേറ്ററില്‍

യു എ ഇ  പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് അബൂദാബി നാഷണല്‍ തിയേറ്ററില്‍

യു എ ഇ  പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് അബൂദാബി നാഷണല്‍ തിയേറ്ററില്‍

അബൂദാബി: കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ നടത്തുന്ന പതിനാലാം എഡിഷന്‍ യു എ ഇ  പ്രവാസി സാഹിത്യോത്സവ്  നവംബര്‍ 24 ഞായർ അബൂദാബി നാഷനല്‍ തിയേറ്ററില്‍ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത 7119 മത്സരികളിൽ നിന്ന് യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം  പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കുന്നത്.’പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍  ജൂനിയർ, സെക്കണ്ടറി, സീനിയർ,  ജനറൽ, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎ ഇ യിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സരങ്ങളും നടക്കും

പ്രവാസി വിദ്യാർത്ഥി – യുവജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി  അവസരവും പരിശീലനവും നല്‍കി പ്രതിഭാത്വം ഉയർത്തി കൊണ്ടുവരികയും സാമൂഹിക  പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറൽ റീഡിങ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി  73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 7 മണിക്ക്  ആരംഭിക്കും.

വൈവിധ്യമായ പ്രാചാരണ പ്രവർത്തനങ്ങൾ സംഘാടക സമിതി യുടെ നേതൃത്വത്തിൽ നടക്കുന്നു. വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം നിർവഹിക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം  കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള  പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും .സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ എസ് സി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി,ഗ്ലോബൽ  സെക്രട്ടറി മുസ്തഫ കൂടല്ലൂർ,  ആർ എസ് സി യു. എ. ഇ നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment