അബുദാബി മലയാളി സമാജത്തിന്റെ പുതിയ വനിതാ വിഭാഗം
അബുദാബി : അബുദാബി മലയാളി സമാജത്തിന്റെ പുതിയ വനിതാ വിഭാഗം കൺവീറായി ലാലി സാംസനെ തെരഞ്ഞെടുത്തു. ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു എന്നിവരാണ് ജോയിൻ്റ് കൺവീനർമ്മാർ മലയാളി സമാജത്തിൽ വെച്ച് നടന്ന വനിതാ വിഭാഗം യോഗത്തിൽ സമാജം പ്രസിഡണ്ട് സലീം ചിറക്കൽ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ നിലവിലുള്ള വനിത വിഭാഗം ജോയിൻ്റ് കൺവീനർമ്മാരായ സൂര്യ അഷർലാൽ, രാജലക്ഷ്മി, അമൃത അജിത് എന്നിവർ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു.
സമാജം വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ഭാരവാഹികളായ ഗോപകുമാർ, ഷാജികുമാർ, ജാസിർ,സാജൻ ശ്രീനിവാസൻ,നടേശൻ ശശി, സമാജം കോർഡിനേഷൻ ഭാരവാഹികളായ എ.എം. അൻസാർ, രെഖിൻ സോമൻ, സമാജം മുൻ ഭാരവാഹികൾ ആയ സാബു അഗസ്റ്റിൻ, ബിജു വാര്യർ, പുന്നൂസ് ചാക്കോ,മനു കൈനക്കരി, മുൻ വനിതാ വിഭാഗം കൺവീനർമ്മാരായ സിന്ധു ലാലി, അനുപ ബാനർജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി ഷാജഹാൻ ഹൈദരലി നന്ദിയും പറഞ്ഞു