അബൂദാബി മലയാളീസ് കൂട്ടായ്മയുടെ 2024 -25 കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.
അബൂദാബി: അബൂദാബി മലയാളീസ് കൂട്ടായ്മയുടെ 2024 -25 കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. എയർപ്പോർട്ട് റോഡ് കെ എഫ് സി പാർക്കിൽ ആണ് പരിപാടി നടന്നത്. കമ്മറ്റി ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂരിന്റെ സാനിധ്യത്തിൽ പ്രസിഡന്റ് വിദ്യ നിഷൻ അധ്യക്ഷത വഹിച്ചു. അബൂദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു.അബുദാബി ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ഐ എസ് സി ട്രഷറർ ദിനേശ് പൊതുവാൾ,വൈസ് പ്രസിഡന്റ് സമീർ , ലേഡീസ് കൺവീനർ നാദിയ മുസ്തഫ , പ്രോഗ്രാം ഡയറക്ടർ ഫിറോസ് എം കെ, ആർട്ട് സെക്രട്ടറി ശ്രീജ , അസിസ്റ്റന്റ് ആർട്ട് സെക്രട്ടറി സുബിന തുടങ്ങിയവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി റാഫി വാസ്മ, ട്രെഷറർ മുബാറക് തുടങ്ങിയവർ നേതൃത്വം നൽകി.സാന്ദ്രാ നിഷൻ അവതാരിക ആയിരുന്നു.നൂറോളം കൂട്ടായ്മ ടീം അംഗങ്ങൾ പങ്കെടുത്തു. 
