പ്രവാസികൾക്ക് സ്പെഷ്യൽ ഹജ്ജ് പാക്കേജ് വേണം
അബൂദാബി :പ്രവാസികളായ ഇന്ത്യൻ ഹാജിമാർക്ക് പ്രത്യേക ഹജ്ജ് പാക്കേജ് ഒരുക്കണമെന്ന് ആവശ്യം ഉയർന്നുവരുന്നു. മുൻകാലങ്ങളിൽ ഇന്ത്യക്കാർക്ക് വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഹജ്ജിനു പോകാൻ അവസരം ഉണ്ടായിരുന്നു .ഇപ്പോഴത്തെ നിയമമനുസരിച്ച് ഓരോ രാജ്യത്തിനും നൽകുന്ന ഹജ്ജ് കോട്ടനുസരിച്ച് അവരുടെ രാജ്യങ്ങളിൽ നിന്ന് തന്നെ ഹജ്ജിന് വരണം എന്നാണ് സൗദി ഹജ്ജ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശം പാലിക്കുമ്പോൾ പ്രവാസികളായ ഹാജിമാർ സാമ്പത്തികമായും ജോലി സംബന്ധമായും പ്രയാസത്തിൽ പെടുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് പ്രവാസി ഹാജിമാർക്ക് പ്രത്യേകമായ പാക്കേജ് തന്നെ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കേണ്ടതാണ് എന്നും അബ്ദു സലാം ഇർഫാനി കുനിയിൽ അഭിപ്രായപ്പെട്ടു.ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടാൽ പാസ്പോർട്ടുകൾ നേരത്തെ തന്നെ സമർപ്പികണമെന്ന നിയമതിൽ മാറ്റം വരികയാണ്. പരിശോധനക്കായി പാസ്പോർട്ട് മുബൈ ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ടതില്ല , പകരം യാത്ര ഷെഡൂളിന് അനുസരിച്ച് സമർപിച്ചാൽ മതിയെന നിയമം പ്രവാസികൾക്ക് വലിയ ഗുണകരമാണ്.
ഇന്ത്യൻ ഹജ് മിഷൻ 40 ദിവസത്തെ ഹജ്ജ് പാകേജാണ് ഒരുക്കുന്നത് .പ്രവാസികൾക്ക് 20 ദിവസം ആക്കി ചുരുക്കുക. ദുൽഹിജ്ജ ഒന്നിന് ഹജ്ജ് യാത്ര ആരംഭിച്ചു ദുൽഹിച്ച 20ന് അവസാനിക്കുന്ന രൂപത്തിൽ പ്രവാസികളുടെ ഹജ്ജ് യാത്ര ഒരുക്കുക. അതോടൊപ്പം മടക്കയാത്ര ഓരോരുത്തർക്കും അവർ ജോലി ചെയ്യുന്ന രാജ്യത്തേക്ക് മടങ്ങാനുള്ള അവസരവും നൽകുക.പ്രവാസി ഹാജിമാരുടെ ഹജ്ജ് ഷെഡ്യൂൾ 20 ദിവസത്തിൽ ഒതുക്കിയാൽ അവർ ജോലി സംബന്ധമായ ലീവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. മിക്ക പ്രവാസികൾക്കും ഒരു മാസമാണ് വാർഷിക ലീവ്. കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള അവസരമാണ് ഹജ്ജിന്നായി പ്രവാസികൾ ഉപയോഗപ്പെടുത്തുന്നത്. പ്രവാസി ഹാജിമാർക്ക് അവരുടെ കുടുംബത്തോടൊപ്പം ഹജ്ജ് നിർവഹിക്കാനുള്ള അവസരവും കൂടി നൽകാവുന്നതാണ്. പ്രവാസികൾക്ക് ഇന്ത്യൻ ഹജ്ജ് കോട്ടയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എംബസി മുഖനെ ഹജ് യാത്ര സൗകര്യം ഒരുക്കാനും കേന്ദ്ര ഹജ്ജ് മന്ത്രാലയം സൗകര്യം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം .