മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ – ലോഗോ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബി മാട്ടൂൽ കെഎംസിസി നവംബർ 30 ന് ഹുദൈരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മാട്ടൂൽ പ്രീമിയർ ലീഗ് (MPL )സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം മാട്ടൂൽ കെഎംസിസി ജനറൽ സെക്രട്ടറി സിഎംവി ഫത്താഹ് ,വെൽടെക് എം ഡി ഫൈസൽ സി വി ക്ക് നൽകി പ്രകാശനം ചെയ്തു .ചടങ്ങിൽ അബുദാബി സ്റ്റേറ്റ് കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് സി എച്ച് ,കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് മുസ്തഫ സി എം കെ ,ലത്തീഫ് എം , നാസിഹ് , ഷഫീഖ് കെ പി ,ഹംദാൻ ഹനീഫ് ,സിദ്ദിഖ് ടി എം വി ,ഷഫീഖ് എം എ വി ,നൗഷാദ് , മഷ്ഹൂദ് ,ശുകൂർ മടക്കര എന്നിവർ പങ്കെടുത്തു .ടൂർണമെന്റിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും.കൂടാതെ 15 വയസ്സിനു താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്തി *ജൂനിയർ MPL ടൂണമെന്റും* കൂടി ഇതേ ദിവസം നടക്കും.മാട്ടൂൽ നിവാസികളുടെ ഉത്സവമായിട്ടാണ് വര്ഷങ്ങളായി MPL നെ ഫുട്ബോൾ പ്രേമികളായ നാട്ടുകാർ കാണുന്നത്. വിപുലമായ ഒരുക്കങ്ങളാണ് MPL സീസൺ-8 ഫുട്ബോൾ മാമാങ്കത്തിന് വേണ്ടി സംഘടകരായ അബുദാബി മാട്ടൂൽ KMCC നടത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 050 4182266 (സിഎംവി ഫത്താഹ്) ഈ നമ്പറിൽ ബന്ധപ്പെടുക.