PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടോളറൻസ് അവാർഡ് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവിന്.

ടോളറൻസ് അവാർഡ് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവിന്.

ടോളറൻസ് അവാർഡ് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവിന്.

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദുറഹിമാൻ അൽ ഹാഷ്മിക്ക് ദേശീയ പ്രവാസി സാഹിത്യോത്സവ് വേദിയിൽ വെച്ച് ടോളറൻസ് അവാർഡ് നൽകി. ബഹുസ്വരതയെയും പരസ്‌പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യുഎഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും സൗഹാർദവും സഹവർത്തിത്വവും പരിപോഷിപ്പിക്കുന്നതിനുളള സമഗ്രമായ സംഭാവനകളെ ആദരിച്ചാണ് അവാർഡ് സമർപ്പിച്ചത്. മലയാളികളോടും പ്രത്യേകിച്ച് സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദുമായും വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന അലിയ്യുല്‍ ഹാശ്മി നിരവധി തവണ മര്‍കസ് അടക്കമുള്ള സുന്നി സ്ഥാപനങ്ങളിലെ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment