ലുലു വിൽ നിന്നും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങി.
അബുദബി : അബുദബി അന്താരാഷ്ട്ര പ്രദർശന നഗരിയിൽ നടക്കുന്ന ഭക്ഷ്യ മേളയിൽ സമീറ മാടൂക്ക് ഗ്രൂപ്പുമായി ചേർന്നാണ് അറബിക് കോഫിയുടെ വിത്യസ്ത രുചികൾ ലുലു പുറത്തിറക്കിയത്. ലുലു, സമീറ മതൂക്ക് ഗ്രൂപ്പിലെ പ്രമുഖ വ്യക്തികൾക്ക് പുറമെ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി ചടങ്ങിൽ സംബന്ധിച്ചു. ലുലുവിൻ്റെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ അറബിക് കോഫി. പുതിയ കോഫി വകഭേദങ്ങൾ അറബിക് കോഫിയുടെ സമ്പന്നമായ പൈതൃകം എടുത്തു കാണിക്കുന്നു.
പുതിയ അറബിക് കോഫി പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ലുലു റീട്ടെയിൽ പ്രൈവറ്റ് ലേബൽ, ഡയറക്ടർ ഷമീം സൈനുലാബ്ദീൻ വ്യക്തമാക്കി. സമീറ മതൂക്ക് ഗ്രൂപ്പ് ചെയർപേഴ്സൺ സമീറ മത്തൂക്ക്, ലുലു റീട്ടെയിൽ ചീഫ് ഓപ്പറേറ്റിംഗ് & സ്ട്രാറ്റജി ഓഫീസർ വി ഐ സലിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.