രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി അബുദാബി മലയാളി സമാജം ഓണാഘോഷം
അബുദാബി: രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി അബുദാബി മലയാളി സമാജം ഓണാഘോഷം ഏറെ ശ്രദ്ദേയമായി. ഒരു പക്ഷേ അബുദാബിയിലെ ഈ വർഷത്തെ ഏറ്റവും അവസാനത്തെ ഓണാഘോഷമായിരിക്കും അബുദാബി മലയാളി സമാജത്തിൻ്റേത്.ഇന്ത്യ സോഷ്യൽ സെൻ്ററിൽ നടന്ന ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിദ്ധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ഏറെ ശ്രദ്ധേയമായി.
ആഘോഷ പരിപാടികൾ മലയാളി സമാജം പ്രസിഡണ്ട് സലീം ചിറക്കലിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ എംബസ്സി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. അബുദാബി എയർപോർട്ടിലെ മുൻ ബ്രിംഗേഡിയർ പൈലറ്റ് റാഷിദ് അബ്ദുള്ള അൽ ദഹൈരി മുഖ്യാതിഥിയായ ചടങ്ങിൽ പ്രശ്സത സാഹിത്യകാരൻമാരായ അശോകൻ ചരുവിൽ, റഫീക് അഹമ്മദ്, അബുദാബി പോലീസ് കമ്യൂണിറ്റി വിഭാഗം വാറണ്ട് ഓഫീസർ ആയിഷ അൽ ദഹൈരി, ഐസ്സ്.എസ്സ്.സി. ജനറൽ സെക്രട്ടറി രാജേഷ് നായർ, കെ.എസ്സ്. സി. പ്രസിഡണ്ട് എ.കെ. ബീരാൻകുട്ടി, ഇസ്ളാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി.പി.കെ. അബ്ദുള്ള, സമാജം കോർഡിനേഷൻ കമ്മിറ്റി ചെയർമ്മാൻ ബി. യേശുശീലൻ, സമാജം രക്ഷാധികാരി ലൂയീസ് കൂര്യാക്കോസ്, ജെമിനി ബിൽഡിംഗ് മെറ്റീരിയൽ പ്രതിനിധി വിനിഷ് ബാബു, അൽനാസർ കോൺട്രാക്ടിംഗ് മാനേജിംഗ് ഡയറക്ടർ രാജൻ അമ്പലത്തറ, സമാജം വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ചീഫ് കോർഡിനേറ്റർ ഗോപകുമാർ, കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ , വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ ബാലവേദി പ്രസിഡണ്ട് വൈദർശ് എന്നിവർ സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.
സമാജം ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രശസ്ത ഫാഷൻ ഡിസൈനർ മിസ്സി മാത്യു ഒരുക്കിയ സമാജം വനിതാ വിഭാഗത്തിൻ്റെ ഫാഷൻ ഷോ, തിരുവാതിര, കൈ കൊട്ടിക്കളി തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ആഘോഷത്തിനു കൊഴുപ്പേകി. ഓണാഘോഷ പരിപാടികൾക്ക് സമാജം ഭാരവാഹികൾ ആയ ഷാജഹാൻ ഹൈദർ അലി, ഷാജികുമാർ, അഹദ് വെട്ടൂർ, അബ്ദുൾ ഗഫൂർ, സൈജു പിള്ള, സുധീഷ് കൊപ്പം, അനിൽകുമാർ എ.പി, മഹേഷ് എളനാട് , ബിജു.കെ. സി, നടേശൻ ശശി, കോർഡിനേഷൻ വൈസ് ചെയർമ്മാൻ എ എം. അൻസാർ, സമാജം വനിതാ വിഭാഗം ജോയിൻ്റ് കൺവീനർമാരായ ശ്രീജ പ്രമോദ്, ഷീന അൻസാബ്,നമിത സുനിൽ, ചിലു സൂസൻ മാത്യു വളണ്ടിയർ ടീം ക്യാപ്റ്റൻ അഭിലാഷ്, വൈസ് ക്യാപ്റ്റൻമ്മാരായ രാജേഷ് മഠത്തിൽ, രാജേഷ് കുമാർ കൊല്ലം, ബിബിൻ ചന്ദ്രൻ ഷാനു ഷാജി എന്നിവർ നേതൃത്വം നൽകി.രണ്ടായിരത്തി അഞ്ഞൂറ് പേർക്കുള്ള സദ്യക്ക് അനൂപ് നമ്പ്യാരുടേയും പുന്നൂസ് ചാക്കോയുടെയും നേതൃത്വത്തിൽ സമാജം കോർഡിനേഷനിലെ പത്രണ്ട് സംഘടനയിലെ വളണ്ടിയർമ്മാരും നേതൃത്വം നൽകി.