കെഎസ്സിയിൽ പുസ്തക അവലോകനവും ചർച്ചയും നടന്നു
അബുദാബി: കെഎസ്സി ലൈബ്രറി ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സോഷ്യൽ സെന്ററിൽ പുസ്തക അവലോകനവും ചർച്ചയും നടന്നു.അഖിൽ പി. ധർമജൻ എഴുതിയ ജനപ്രിയ നോവൽ റാം c/o ആനന്ദി അനു ജോണും സുധാമേനോൻ എഴുതിയ ഓർമ പുസ്തകം ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ അനീഷ് ശ്രീദേവിയും ഇ. സന്തോഷ്കുമാർ എഴുതിയ നോവൽ തപോമയിയുടെ അച്ഛൻ സേതുമാധവനും
അജയ് പി. മങ്ങാട് എഴുതിയ നോവൽ ദേഹം മൊഹമ്മദലിയും കണ്ണൻ എസ്. ദാസ് എഴുതിയ കവിത ജാലകമില്ലാത്ത ഒറ്റ വാതിൽ മുറി ജമാൽ മൂക്കുതലയും അവലോകനം ചെയ്തു.
ചർച്ചയിൽ കെഎസ്സി പ്രസിഡന്റ് ബീരാൻകുട്ടി, സാഹിത്യവിഭാഗം സെക്രട്ടറി ഷെറീഫ് മാന്നാർ, സുനീർ, പ്രീത നാരായൺ, മുനീറ, ഷബീർ, ഉണ്ണികൃഷ്ണൻ, ലൈബ്രേറിയൻ ധനേഷ് കുമാർ, റഷീദ് പാലക്കൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശങ്കർ അധ്യക്ഷത വഹിച്ചു.