‘വി ലവ് യുഎഇ’ ഡിസംബർ 2 ന് കെ എഫ് സി പാർക്കിൽ
അബുദാബി : യു എ ഇ യുടെ അമ്പത്തി മൂന്നാമത് ദേശീയ ദിനാഘോഷം ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി അബുദാബി കാസറഗോഡ് ജില്ല കെഎംസിസി കലാ കായിക വിനോദ വിജ്ഞാന പരിപാടികളോട് കൂടി സംഘടിപ്പിക്കുന്ന “വി ലവ് യുഎഇ” ഡിസംബർ രണ്ടിന് അബുദാബി കെ എഫ് സി പാർക്കിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ല കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഹനീഫ പടിഞ്ഞാറുമൂല ഉത്ഘാടനം ചെയ്തു. അസീസ് പെർമുദ, അബ്ദുൾ സലാം സി എച്ച്, അഷ്‌റഫ് ആദൂർ, ഇസ്മായിൽ അഞ്ചില്ലത്ത്, റൗഫ് ഉദുമ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി കെ അഷ്‌റഫ് സ്വാഗതവും ട്രഷറർ ഉമ്പു ഹാജി നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാനായി ഹനീഫ പടിഞ്ഞാറുമൂല ജനറൽ കൺവീനറായി അസീസ് പെർമുദ, കോർഡിനേറ്റർമാറായി അഷ്‌റഫ് കുമ്പള, ബഷീർ കുമ്പടാജെ, റൗഫ് ഉദുമ, ഫാറൂഖ് കൊളവയൽ, അബ്ദുല്ല ഒറ്റത്തായ് തുടങ്ങിയവരെ തെരെഞ്ഞെടുത്തു.