മുഹമ്മദ് സാഹിബിന് അബുദാബി നാദാപുരം മണ്ഡലം കെഎംസിസി സ്വീകരണം നൽകി
അബുദാബി : സീതി സാഹിബ് വിദ്യാഭ്യാസ പുരസ്കാര ജേതാവും നാദാപുരം മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റുമായ ബംഗ്ലത്ത് മുഹമ്മദ് സാഹിബിന് അബുദാബി നാദാപുരം മണ്ഡലം കെഎംസിസി സ്വീകരണം നൽകി. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റ് നാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനവുമടക്കം നാടിന്റെ നാനോന്മുഖ വികസനത്തിനും പ്രവാസികളുടെ പങ്ക് വളരെ വലുതാണ് എന്ന് ബംഗ്ലത്ത് പറഞ്ഞു. പ്രസിഡന്റ് സാലി പുതുശ്ശേരി അധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.എച്ച്. ജാഫർ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി സഹദ് പാലോൽ സ്വാഗതവും അനസ് പാറക്കടവ് നന്ദിയും പറഞ്ഞു. പ സാലി പുതുശ്ശേരി ബംഗ്ലത്തിനെ ഷാൾ അണിയിച്ചു.ചടങ്ങിൽ ദാവൂദ് കെ കെ സി , സിയാദ് ബംഗ്ലത്ത് , ജില്ല കെഎംസിസി നേതാക്കളായ സിറാജ് വാഴയിൽ ,ഷമീഖ് കാസിം,, മണ്ഡലം കെഎംസിസി ഭാരവാഹികളായ ശിഹാബ് തങ്ങൾ, മുഹമ്മദ് എടച്ചേരി, മുഹമ്മദ് കുന്നോത്ത്, നസീർ മഠത്തിൽ, റഫീഖ് കൃഷ്ണൻ കണ്ടി,മഹമൂദ് പുത്തുകണ്ടി ,അസ്ഹറുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.