മാതാവിന്റെ മരണമറിഞ്ഞ് നാട്ടില്‍ പോയ കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ തിരികെയെത്തിയതിനു പിന്നാലെ മരിച്ചു
അബൂദബി: മാതാവിന്റെ മരണമറിഞ്ഞ് നാട്ടില്‍ പോയ കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ തിരികെയെത്തിയതിനു പിന്നാലെ മരിച്ചു. അബൂദബിയില്‍ വ്യാപാരിയായ മാണിക്കോത്ത് മഡിയനിലെ എം പി ഇര്‍ഷാദ്(26)ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പാണ് ഇര്‍ഷാദിന്റെ മാതാവ് മൈമൂന മരിച്ചത്. ഇതേത്തുടര്‍ന്ന് ഇര്‍ഷാദ് നാട്ടിലെത്തുകയും സംസ്‌കാരച്ചടങ്ങുകളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞദിവസം അബൂദബിയില്‍ മടങ്ങിയെത്തുകയുമായിരുന്നു. ബുധന്‍ വൈകീട്ട് ആറിന് കടയ്ക്കുള്ളില്‍ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.