അബുദാബി കേരള സോഷ്യൽ സെന്റർ വാക്കത്തോൺ സംഘടിപ്പിച്ചു.
അബുദാബി: യു എ ഇ യുടെ അൻപത്തി മൂന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചു അബുദാബി കേരള സോഷ്യൽ സെന്റർ വാക്കത്തോൺ സംഘടിപ്പിച്ചു. അബുദാബി കോർണിഷിൽ നടന്ന പരിപാടി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധി ഐഷ അലി അൽ ഷെഹ്‌ഹി ഉത്‌ഘാടനം നിർവഹിച്ചു.
സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി , സെക്രട്ടറി നൗഷാദ് യൂസഫ് ,സ്പോർട്സ് സെക്രട്ടറി മൊഹമ്മദ് അലി, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നസിർ കല്ലിഗിൽ എന്നിവർ നേതൃത്വം നൽകി. രണ്ടു മണിക്കൂർ നീണ്ട വാക്കത്തോൺ പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.